ഇന്ന് തിയേറ്ററില്‍ എത്തിയിരിക്കുന്നത് ഒമ്പത് മലയാള സിനിമകള്‍! ഒപ്പം അന്യഭാഷാ ചിത്രങ്ങളും

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമകള്‍ കൊണ്ട് നിറഞ്ഞ് തിയേറ്ററുകള്‍. ഇന്ന് ഒമ്പത് മലയാള സിനിമകളാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഭാവന വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് പ്രേക്ഷകര്‍ കാത്തിരുന്ന റിലീസുകളില്‍ ഒന്ന്.

അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ ആണ് മറ്റൊരു പ്രധാനപ്പെട്ട റിലീസ്. അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ‘പ്രണയ വിലാസം’ എന്ന ചിത്രവും പ്രേക്ഷകര്‍ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ്.

വിവാദങ്ങള്‍ കൊണ്ട് പബ്ലിസിറ്റി നേടി ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന്‍ സംവിധാനം ചെയ്ത ‘ബൂമറാംഗ്’, നിത്യ ദാസ്, ശ്വേത മേനോന്‍, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി എന്നീ സിനിമകളും തിയേറ്ററുകളിലെത്തി.

അജിത്ത് വി തോമസ് സംവിധാനം ചെയ്ത ‘സന്തോഷം’, ചന്ദുനാഥ്, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മിനി ഐ ജി സംവിധാനം ചെയ്ത ‘ഡിവോഴ്‌സ്’, മണികണ്ഠനെ നായകനാക്കി നെറ്റോ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത ‘ഏകന്‍’ എന്ന സിനിമകളും തിയേറ്റുകളിലെത്തി.

രതീഷ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ബി ശ്രീവല്ലഭവന്‍ സംവിധാനം ചെയ്ത ‘ധരണി’യും ഇന്ന് തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. തമിഴ് ചിത്രം ‘തഗ്‌സ്’, അക്ഷയ് കുമാറിന്റെ ‘സെല്‍ഫി’ എന്നിവയാണ് അന്യ ഭാഷ റിലീസുകള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ