2023ലെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി മലയാള സിനിമ. പൂക്കാലം സിനിമയിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും ഉളെളാഴുക്കിലെ പ്രകടനത്തിന് ഉർവശി മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരത്തിന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടിക്കുള്ള പുരസ്കാരത്തിന് റാണി മുഖർജിയും അർഹരായി. ഹിന്ദി ചിത്രം 12ത്ത് ഫെയിലാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി.
പുരസ്കാരങ്ങൾ ഇങ്ങനെ:
മികച്ച ചിത്രം- 12ത്ത് ഫെയിൽ
മികച്ച സംവിധായകൻ- സുദീപ്തോ സെന്‍- ദി കേരള സ്റ്റോറി (ഹിന്ദി)
മികച്ച നടന്‍- 1. ഷാരൂഖ് ഖാന്‍- ജവാന്‍ (ഹിന്ദി), 2. വിക്രാന്ത് മാസി- 12ത്ത് ഫെയില്‍ (ഹിന്ദി)
മികച്ച നടി- റാണി മുഖര്‍ജി- മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ (ഹിന്ദി)
മികച്ച സഹനടന്‍- 1. വിജയരാഘവന്‍- പൂക്കാലം (മലയാളം), 2. എം.എസ് ഭാസ്കര്‍- പാര്‍ക്കിംഗ് (തമിഴ്)
മികച്ച സഹനടി- 1. ഉര്‍വശി- ഉള്ളൊഴുക്ക് (മലയാളം), 2. ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി)
മികച്ച ജനപ്രിയ ചിത്രം- റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)
മികച്ച സംഗീത സംവിധായകൻ- ജിവി പ്രകാശ് കുമാർ
മികച്ച പശ്ചാത്തല സംഗീതം- ഹർഷ് വർധൻ രാമേശ്വർ
മികച്ച അരങ്ങേറ്റ സംവിധാനം- ആഷിഷ് ബെണ്ഡേ- ആത്മപാംഫ്‍ലെറ്റ് (മറാഠി)
ദേശീയവും സാമൂഹികവും പരിസ്ഥിതി പ്രാധാന്യവുമുള്ള ചിത്രം- സാം ബഹാദൂര്‍ (ഹിന്ദി)
മികച്ച ബാലചിത്രം- നാള്‍ 2 (മറാഠി)
മികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്)- ഹനുമാന്‍ (തെലുങ്ക്)
മികച്ച ബാലതാരം- 1. സുക്രിതി വേണി ബന്ദ്റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്), 2. കബീര്‍ ഖണ്ഡാരെ- ജിപ്സി (മറാഠി), 3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്ടോപ്പ്- നാല്‍ 2 (മറാഠി)
മികച്ച ഗായകന്‍- പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്
മികച്ച ഗായിക- ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി
മികച്ച ഛായാഗ്രഹണം- പ്രശന്തനു മൊഹപത്ര- ദി കേരള സ്റ്റോറി (ഹിന്ദി)
മികച്ച സംഭാഷണം- ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)
മികച്ച തിരക്കഥ- 1. സായ് രാജേഷ് നീലം- ബേബി (തെലുങ്ക്), 2. രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)
മികച്ച സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)
മികച്ച എഡിറ്റിംഗ്- മിഥുന്‍ മുരളി- പൂക്കാലം (മലയാളം)
മികച്ച നൃത്തസംവിധാനം – വൈഭവി മർച്ചന്റ് (റോക്കി ഔര്‍ റാണി കി പ്രേം കഹാനി)
മികച്ച സംഘട്ടന സംവിധാനം- നന്ദു ആൻഡ് പൃഥ്വി (ഹനുമാൻ)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മോഹന്‍ദാസ്- 2018 (മലയാളം)
ഗാനരചന- കസല ശ്യാം (ചിത്രം ബലഗം)
കോസ്റ്റ്യൂം- സച്ചിന്‍ ലൊവലേക്കര്‍, ദിവ്യ ഗംഭീര്‍, നിഥി ഗംഭീര്‍ (ചിത്രം സാം ബഹദൂര്‍)
പ്രത്യേക ജൂറി പുരസ്‌കാരം- എംആര്‍ രാജകൃഷ്ണന്‍ (ചിത്രം അനിമല്‍ പ്രീ റെക്കോഡിങ് മിക്‌സ്)
തെലുങ്ക് ചിത്രം- ഭഗവന്ത് കേസരി (സംവിധാനം: അനില്‍ രവിപുഡി)
തമിഴ് ചിത്രം- പാര്‍ക്കിങ് (സംവിധാനം: രാംകുമാര്‍ ബാലകൃഷ്ണന്‍)
മലയാള ചിത്രം- ഉള്ളൊഴുക്ക് (സംവിധാനം: ക്രിസ്റ്റോ ടോമി)
കന്നഡ ചിത്രം- ദി റേ ഓഫ് ഹോപ്
ഹിന്ദി- എ ജാക്ക്ഫ്രൂട്ട് ഹിസ്റ്ററി
നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങൾ:
പ്രത്യേക പരാമർശം – നെകൽ-ക്രോണിക്ക്ൾ ഓഫ് ദി പാഡി മാൻ (സംവിധാനം: എംകെ രാംദാസ്)
തിരക്കഥ – ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ)
നറേഷൻ / വോയിസ് ഓവർ – ഹരികൃഷ്ണൻ എസ്
സംഗീത സംവിധാനം – പ്രാനിൽ ദേശായി
എഡിറ്റിങ് – നീലാദ്രി റായ്
സൗണ്ട് ഡിസൈൻ -ശുഭരൺ സെൻഗുപ്ത
ഛായാഗ്രഹണം – ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ
സംവിധാനം – പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)
ഷോർട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് – ഗിദ്ദ്- ദ സ്കാവഞ്ചർ
നോൺ ഫീച്ചർ ഫിലിം പ്രൊമോട്ടിങ് സോഷ്യൽ ആൻഡ് എൻവയേണ്മെന്റൽ വാല്യൂസ് – ദ സൈലൻഡ് എപിഡെമിക്
മികച്ച ഡോക്യുമെന്ററി – ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ
ആർട്ട് ആൻഡ് കൾച്ചർ ഫിലിം – ടൈംലെസ് തമിഴ്നാട്
നവാഗത സംവിധായകൻ – ശിൽപിക ബോർദോലോയി
മികച്ച നോൺ ഫീച്ചർ ഫിലിം – ഫ്ലവറിങ് മാൻ.
332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്. 2024ലെ അവാര്‍ഡും ഈ വര്‍ഷം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.