മത്സരം ആലിയയും കങ്കണയും തമ്മില്‍..; മാധവനോ അനുപം ഖേറോ, ആരാകും മികച്ച നടന്‍

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ കടുത്ത മത്സരം. മികച്ച നടന്‍, നടി വിഭാഗത്തിലാണ് മത്സരം കൊഴുക്കുന്നത്. ‘ഗംഗുഭായ് കത്യവാടി’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആലിയ ഭട്ടും, ‘തലൈവി’ ചിത്രത്തിലൂടെ കങ്കണ റണൗട്ടും ആണ് മികച്ച നടിമാര്‍ക്കായി മത്സരിക്കുന്നത്.

മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ആര്‍ മാധവന്‍ (റോക്കട്രി), അനുപം ഖേര്‍ (കശ്മീര്‍ ഫയല്‍സ്) എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

എസ്.എസ് രാജമൗലിയുടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്. മലയാളത്തില്‍ നിന്നും മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്.

മലയാളത്തില്‍ നിന്നും ‘നായാട്ട്’, ‘മിന്നല്‍ മുരളി’, ‘മേപ്പടിയാന്‍’ തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് പരിഗണനയിലുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിനായി ജോജു ജോര്‍ജും പട്ടികയലുണ്ടെന്ന വിവരങ്ങളും എത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ