മികച്ച നടന്‍ അല്ലു അര്‍ജുന്‍, നടിമാര്‍ ആലിയ ഭട്ടും, കൃതി സനോനും; ഇന്ദ്രന്‍സിന് പ്രത്യേക പരമാര്‍ശം

69-ാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുന്‍. പുഷ്പ സിനിമയ്ക്കാണ് പുരസ്‌കാരം. മികച്ച നടിമാരായി ആലിയ ഭട്ടും കൃതി സനോനും. ‘ഗംഗുഭായ് കത്തിയവാടി’, ‘മിമി’ എന്ന സിനിമകളിലെ പ്രകടനത്തിനാണ് ആലിയക്കും കൃതിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച ചിത്രമായി മാധവന്‍ സംവിധാനം ചെയ്ത ‘റോക്കട്രി: ദ നമ്പി ഇഫക്ട്’. മികച്ച മലയാള ചിത്രമായി ‘ഹോം’ എത്തിയപ്പോള്‍, ഇന്ദ്രന്‍സ് പ്രത്യേക പരാമര്‍ശം നേടി.

‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്.  ‘സർദാര്‍ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിന് പരിഗണിക്കുന്നത്.

നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച അനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കി. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.

ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ:

(പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി , ഹോം: ഇന്ദ്രൻസ്)

∙ മികച്ച ഗായിക– ശ്രേയ ഘോഷാൽ

∙ മികച്ച ഗായകന്‍– കാലഭൈരവ

∙മികച്ച സഹനടി– പല്ലവി ജോഷി

∙ മികച്ച സഹനടൻ– പങ്കജ് ത്രിപാഠി

∙ മികച്ച നടി– ആലിയ ഭട്ട്, കൃതി സനോണ്‍

∙ മികച്ച നടൻ– അല്ലു അർജുന്‍

∙ മികച്ച സംവിധായകൻ– നിഖിൽ മഹാജൻ

∙ മികച്ച കുട്ടികളുടെ ചിത്രം– ഗാന്ധി ആൻഡ് കമ്പനി

∙ മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ– ആവാസവ്യൂഹം

∙ ഇന്ദിരഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ– മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ)

∙ മികച്ച ചിത്രം– റോക്കട്രി

. മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്)

. മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി

. മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ

. മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ

. മികച്ച സംഗീതം: പുഷ്പ

. മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)

∙ മികച്ച മിഷിങ് സിനിമ– ബൂംബ റൈഡ്

∙മികച്ച ആസാമീസ് സിനിമ– ആനുർ

∙ മികച്ച ബംഗാളി സിനിമ–  കാൽകോക്കോ

∙മികച്ച ഹിന്ദി സിനിമ– സർദാർ ഉദം

∙ മികച്ച ഗുജറാത്തി സിനിമ– ലാസ്റ്റ് ഫിലിം ഷോ

∙ മികച്ച കന്നട സിനിമ– 777 ചാർളി

∙ മികച്ച തമിഴ് സിനിമ– കഡൗസി വിവസായി

∙ മികച്ച തെലുങ്ക് സിനിമ– ഉപ്പേന

∙ മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ– ‌

∙ മികച്ച നൃത്തസംവിധാനം– ആർആർആർ

∙ മികച്ച  സ്പെഷൽ എഫക്ട്സ്–  ആർആർആർ

∙ മികച്ച സംഗീതസംവിധാനം– ദേവി ശ്രീ പ്രസാദ് (പുഷ്പ)

∙ മികച്ച പശ്ചാത്തല സംഗീതം– എം.എം..കീരവാണി

∙ കോസ്റ്റ്യൂം ഡിസൈനർ– വീര കപൂർ ഈ

∙മികച്ച ഗാനരചയിതാവ്– ചന്ദ്രബോസ്

23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്

നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ചുവടെ:

മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)

മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ

മികച്ച സംഗീതം: ഇഷാൻ ദേവച്ച

മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ

മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)

മികച്ച സംവിധാനം: ബാകുൽ മാത്യാനി

മികച്ച ചിത്രം: ചാന്ദ് സാൻസേ

മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ