മികച്ച മലയാള സിനിമ, മൂന്നു കുട്ടികളുടെ കഥ പറഞ്ഞ 'കള്ള നോട്ടം'

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച മലയാള സിനിമക്കുള്ള അവാര്‍ഡ് നേടിയിരിക്കുകയാണ് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത “കള്ള നോട്ടം”. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളകളില്‍ ഏറെ തിളങ്ങിയ ചിത്രമാണ് കള്ള നോട്ടം. 26ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ റോയല്‍ ബംഗാള്‍ ടൈഗര്‍ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.

ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം വാസുദേവ് സജീഷ് മാരാര്‍ സ്വന്തമാക്കി. കൂടാതെ ഇന്‍ഡോ ജെര്‍മന്‍ ഫിലിം വീക്ക്, സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് കുട്ടികളിലൂടെയാണ് കള്ള നോട്ടത്തിന്റെ കഥ തുടങ്ങുന്നത്. വിന്‍സെന്റ്, കിഷോര്‍, റോസി എന്ന കുട്ടികള്‍ ഒരു സിനിമ എടുക്കാന്‍ തീരുമാനിക്കുകയാണ്.

ഒരു കഥാപാത്രത്തിന് സംവിധായകന്‍ ആകണം. ഒരു കടയിലെ ക്യാമറ മോഷ്ടിച്ചു കൊണ്ടു വന്ന് ഷൂട്ടിംഗ് ആരംഭിക്കുകയാണ്. സിനിമ മുന്നോട്ടു പോകുന്നു. അതിനിടയില്‍ നായകനും നായികയും തമ്മില്‍ ചെറിയ പ്രശ്‌നം ഉണ്ടാവുന്നു. നിസഹായനായ സംവിധായകന്‍. പിന്നീട് എന്താണ് സംഭിക്കുക എന്നതാണ് സിനിമയുടെ കഥാപശ്ചാത്തലം. പൂര്‍ണമായും ഗോ പ്രോ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ സിനിമ കൂടിയാണ് കള്ള നോട്ടം.

നമ്മള്‍ കാണുന്നതെല്ലാം ക്യാമറ എന്ത് കാണുന്നോ അതാണ് കാണുക. ക്യാമറ എന്നത് പ്രധാന കഥാപാത്രമാണ്. തുടക്കത്തില്‍ ഒരു കുട്ടികളുടെ സിനിമ പോലെ തോന്നുമെങ്കിലും അതിനപ്പുറത്തേക്ക് ഈ ക്യാമറ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന നായകന്റെയും നായികയുടെയും കഥക്ക് ശേഷം ഉണ്ടാവുന്ന പുതിയ സംഭവവികാസങ്ങള്‍ അതിനെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നു. ടൊബിന്‍ തോമസ് ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

സിദ്ധാര്‍ഥ് പ്രദീപ് ആണ് സംഗീതം ഒരുക്കിയത്. വാസുദേവ് സജീഷ് മാരാര്‍, സൂര്യദേവ് സജീഷ് മാരാര്‍, വിനിത കോശി, രഞ്ജിത്ത് ശേഖര്‍ നായര്‍, അന്‍സു മറിയ തോമസ്, വിജയ് ഇന്ദുചൂഡന്‍, പി.ജെ ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് ബി, വിഷ്ണു പ്രേംകുമാര്‍, ശ്രീകാന്ത് മോഹന്‍ പട്ടത്തില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി