'നിങ്ങളുടെ പ്രതീക്ഷകൾക്ക് ഒരിക്കലും മങ്ങല്‍ ഏല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്'; എമ്പുരാന് ഔദ്യോഗിക തുടക്കം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന് ഔദ്യോഗിക തുടക്കം. മോഹൻലാലും, പൃഥ്വിരാജും, തിരക്കഥാകൃത്ത് മുരളി ഗോപിയും, ആന്റണി പെരുമ്പാവൂരും തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ആശിർവാദ് സിനിമാസിന്റെ യൂട്യുബ് ചാനൽ വഴി പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്.

അവകാശ വാദങ്ങൾ ഒന്നും തന്നെയില്ലെന്നും മുമ്പ് എമ്പുരാനെ കുറിച്ച് സംസാരിക്കാൻ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇന്ന് മുതൽ ഔദ്യോഗികമായി ചിത്രത്തിന് തുടക്കമാവുകയായാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒടിയന്റെ സെറ്റിൽ വെച്ചാണ് ലുസിഫറിന് ഔദ്യോഗിക തുടക്കമായത്. ഇന്ന് ഇപ്പോൾ ഇവിടെ വെച്ച് എമ്പുരാന് ഔദ്യോഗികമായി തുടക്കം ആവുകയാണ്. എഴുത്ത് കഴിഞ്ഞു ഇനി അങ്ങോട്ട് അഭിനയിക്കുന്നവരുടെ ഡേറ്റ്, ലൊക്കേഷൻ എന്നിവയൊക്കെ ഇനിയാണ് നോക്കുന്നത്.

എപ്പോഴത്തെയും പോലെ തന്റെ ഭാഗത്ത് നിന്ന് അവകാശ വാദങ്ങൾ ഒന്നും തന്നെയില്ല ലാലേട്ടൻ അഭിനയിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് മാസ് ആക്ഷൻ എന്റർട്രെയിനറാണ്. അത് നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റിയാൽ അത് എന്നിലെ ഫിലിം മേക്കറിന്റെ വിജയവും സന്തോഷവും ആസ്വദിക്കാൻ പറ്റിയില്ല എങ്കിൽ അത് എന്നിലെ ഫിലിം മേക്കറിന്റെ തോൽവിയാകുമെന്നും’ പൃഥിരാജ് പറയുന്നു. സീക്വലാണോ പ്രീക്വലാണോ എന്ന് ഒരുപാട് ആൾക്കാർ ചോദിക്കാറുണ്ടെന്ന് മുരളി ഗോപി പറഞ്ഞു.

മൂന്ന് ഭാഗങ്ങളുള്ള ഒരു സിനിമയുടെ സെക്കൻഡ് ഇൻസ്റ്റാൾമെന്റാണ് ഇത് കൺസീവ് ചെയ്‍തിരിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞു. ‘എമ്പുരാനെ’ കുറിച്ചുള്ള പ്രതീക്ഷകൾ മോഹൻലാലും പങ്കുവെച്ചു. ‘ലൂസിഫർ’ ഒരു അദ്ഭുത വിജയമായി മാറി. അതിന് ഒരുപാട് പരിശ്രമങ്ങളുണ്ട്. പ്രേക്ഷകർ സ്വീകരിച്ച ഒരു രീതിയുണ്ട്. അപ്പോൾ അടുത്ത സിനിമ എന്ന് പറയുമ്പോൾ ഒരു കമിറ്റ്‍മെന്റുണ്ട്.

അപ്പോൾ ‘ലൂസിഫർ’ എന്ന സിനിമയെ വെച്ച് ചിന്തിക്കുമ്പോൾ ‘എമ്പുരാൻ’ അതിന്റെ മുകളിൽ നിൽക്കണം. അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാർഥനയോടെ ഞങ്ങൾ തുടങ്ങുകയാണെന്നു . നിങ്ങളുടെ പ്രതീക്ഷകളെ ഒരിക്കലും മങ്ങലേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്നും  ആദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍