ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

2025 പകുതി പിന്നിട്ടതോടെ ഇന്ത്യയിൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകളും ശ്രദ്ധ നേടുകയാണ്. ഈ വര്ഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ വച്ച് വിവിധ നേട്ടങ്ങൾ കൈവരിക്കുകയും ഈ വർഷത്തെ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി മാറുകയും ചെയ്തിരിക്കുകയാണ് നവാഗത സംവിധായകൻ അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത് ശശികുമാറും സിമ്രാനും അഭിനയിച്ച ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രം.

മിഥുൻ ജയ്ശങ്കർ, യോഗി ബാബു, എം.എസ്. ഭാസ്കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗ ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഷോൺ റോൾഡൻ സംഗീതം നൽകിയ ഈ കുറഞ്ഞ ബജറ്റ് ചിത്രം അതിന്റെ ആകർഷകമായ കഥാസന്ദർഭം കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തിരുന്നു.

വെറും 7 കോടി രൂപ ചെലവിൽ നിർമ്മിച്ച ‘ടൂറിസ്റ്റ് ഫാമിലി’ 90 കോടി രൂപയാണ് നേടിയത്. നിർമ്മാണ ചെലവിനേക്കാൾ 1200 ശതമാനം കൂടുതൽ ലാഭം നേടിയ ഈ ചിത്രം ഇന്ത്യൻ സിനിമയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായും മികച്ച പ്രതികരണം ലഭിച്ച കുറഞ്ഞ ബജറ്റ് ചിത്രമായും മാറി. ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പലായനം ചെയ്യുന്ന ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കൂടാതെ, അശ്വത് മാരിമുത്തു സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥൻ അഭിനയിച്ച ഡ്രാഗൺ എന്ന ചിത്രവും 300 ശതമാനം ലാഭം നേടി. 40 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ‘ഡ്രാഗൺ’ 120 കോടിയിലധികം രൂപയാണ് നേടിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ വിക്കി കൗശൽ അഭിനയിച്ച ഹിന്ദി ചിത്രമായ ‘ചാവ’ ആണ് ഒന്നാം സ്ഥാനത്ത്. വെറും 90 കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടും 800 കോടി കളക്ഷൻ നേടുകയും ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ