'ദേവദൂതര്‍ പാടി' വീണ്ടും ; അതിയായ സന്തോഷമെന്ന് മമ്മൂട്ടി; വീഡിയോ

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. 1985ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായെത്തിയ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഹിറ്റ് ഗാനത്തിന്റെ പുനഃസൃഷ്ടിയാണ് പുതിയ ഗാനം.

‘ദേവദൂതര്‍ പടി’ എന്ന ഗാനം 37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പുനഃസൃഷ്ടിക്കാന്‍ പോവുകയാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും മുഴുവന്‍ ടീമിനും എല്ലാ ആശംസകളും നേരുന്നു” മമ്മൂട്ടി കുറിച്ചു

മില്ലേനിയം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പ്രീമിയര്‍ ചെയ്തത്. ക്ഷേത്രത്തിലെ ഉത്സവത്തിലെ ഗാനമേളയുടെ പശ്ചാത്തലത്തിലാണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം എത്തുന്നത്. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗായത്രി ശങ്കര്‍ ചിത്രത്തില്‍ നായികയാകും. ഗായത്രിയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്.

സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിര്‍വ്വഹിക്കുന്നു. ഷെര്‍നി എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് രാകേഷ് ഹരിദാസാണ്. സംഗീതം ഡോണ്‍ വിന്‍സന്റ് ഗാന രചന വൈശാഖ് സുഗുണന്‍. സൗണ്ട് ഡിസൈനര്‍ ശ്രീജിത്ത് ശ്രീനിവാസന്‍ , മിക്‌സിംഗ് വിപിന്‍ നായര്‍.
സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് , കാസ്റ്റിംഗ് ഡയറക്ടര്‍ രാജേഷ് മാധവന്‍. ബെന്നി കട്ടപ്പനപ്രൊഡക്ഷന്‍ കണ്‍ട്രോളറും അരുണ്‍ സി. തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജംഷീര്‍ പുറക്കാട്ടിരി . ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ