'ഞാൻ നായകനാകുന്ന എൻ്റെ അടുത്ത ചിത്രം', മധുബാലയ്‌ക്കൊപ്പം ഇന്ദ്രൻസ്; 'ചിന്ന ചിന്ന ആസൈ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തെന്നിന്ത്യയുടെ പ്രിയനടി മധുബാലയും മലയാളത്തിന്റെ ഇഷ്ടനടൻ ഇന്ദ്രൻസും നായികാനായകന്മാരായി എത്തുന്ന ചിത്രം ഒരുങ്ങുന്നു. മണിരത്നത്തിൻ്റെ ‘റോജ’ എന്ന സിനിമയിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന ഗാനത്തിന്റെ വരിയിലാണ് ചിത്രം ഒരുങ്ങുന്നത്.

വിഖ്യാത സംവിധായകൻ മണിരത്നം ആണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശിപ്പിച്ചത്. നടൻ ഇന്ദ്രൻസും പോസ്റ്റർ പങ്കുവച്ചിരുന്നു. ‘ഞാൻ നായകൻ ആകുന്ന എന്റെ അടുത്ത ചിത്രം . ചിന്ന ചിന്ന ആസൈ . മധുബാല ആണ് നായിക. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ നിങ്ങളിലേക്ക്!’ എന്ന കുറിപ്പോടെയാണ് നടൻ പങ്കുവച്ചത്.

ഏറെ ശ്രദ്ധ നേടിയ ഷോർട് ഫിലിമായ ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പൂർണ്ണമായും വാരണാസിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മിക്കുന്നത്.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം