സംവിധായകൻ ബി. ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ജനറല്‍ സെക്രട്ടി സ്ഥാനം രാജിവയ്ക്കുന്നത് എന്നാണ് ബി. ഉണ്ണികൃഷ്‍ണൻ അറിയിച്ചിരിക്കുന്നത്.
പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്‍ണൻ. എന്നാല്‍ ഇതുവരെ ബി ഉണ്ണികൃഷ്‍ണന്റെ രാജി ഫെഫ്‍ക ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ല. നേരത്തെയും പല തവണ ബി. ഉണ്ണികൃഷ്ണന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.