ധനുഷ് നായകനായി എത്തിയ ശേഖർ കമ്മൂല ചിത്രം ‘കുബേര’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിവസം തന്നെ നല്ല അഭിപ്രായം നേടിയ സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്.
പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് അനുസരിച്ച് ചിത്രം 13 കോടി രൂപയാണ് ആദ്യ ദിനം നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രമുള്ള നെറ്റ് കളക്ഷനാണിത്. തമിഴ്, കന്നഡ എന്നീ രണ്ട് ഭാഷകളിലെയും പതിപ്പുകളും നേടിയത് ചേർത്തുള്ള കണക്കാണിത്.
അതേസമയം, നായികയായി എത്തിയ രാശ്മിക മന്ദാനയുടെയും പ്രധാന കഥാപാത്രം അവതരിപ്പിച്ച നാഗാർജുനയുടെയും പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.