'ചോളന്മാരുടെ കാലത്ത് ഹിന്ദുമതം എന്ന പ്രയോഗമേയില്ല'; വെട്രിമാരന് പിന്തുണയുമായി കമല്‍ഹാസന്‍

രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചുവെന്ന സംവിധായകന്‍ വെട്രിമാരന്റെ പരാമര്‍ശത്തെ പിന്തുണച്ച് കമല്‍ ഹാസന്‍. ചോളന്മാരുടെ കാലത്ത് ഹിന്ദു മതം എന്ന പ്രയോഗം ഇല്ല, ആ കാലത്ത് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച പ്രയോഗമാണ് ഹിന്ദു എന്ന് കമന്‍ ഹാസന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ റിലീസ് ചെയ്തതിന് ശേഷമുള്ള വെട്രിമാരന്റെ പരാമര്‍ശം ശ്രദ്ധേയമായിരുന്നു. വൈനവം, ശിവം, സമനം എന്നീ പ്രയോഗങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. ഇവയെ കൂട്ടമായി എങ്ങനെ പറയണമെന്നറിയാത്ത ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പ്രയോഗം നടത്തിയത്’ കമല്‍ ഹാസന്‍ വ്യക്തമാക്കി.

‘കല എന്നതിനെ കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്, ഇതിനകം തന്നെ നമ്മുടെ പല ഐഡന്റിറ്റികളും മായ്ക്കപ്പെട്ടു. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായും നമ്മുടെ സമൂഹം അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. പല ഐഡന്റിറ്റികളും സിനിമയില്‍ നിന്ന് കഴിഞ്ഞു.

നമ്മുടെ സ്വത്വത്തെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒരു നിശ്ചിത രാഷ്ട്രീയത്തില്‍ ഇടം പിടിക്കുന്നു. അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ