'കോപ്പിയല്ലെന്ന് പറയാനാകില്ല': വരാഹരൂപത്തിന് വീണ്ടും ഹൈക്കോടതി വിലക്ക്

കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് വാരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ജസ്റ്റിസ് എ.ബദറുദ്ദീന്‍ ഉത്തരവിട്ടത്.

വിശദവും നീതിയുക്തവുമായ അന്വേഷണം ഇക്കാര്യത്തില്‍ തികച്ചും അനിവാര്യമായതിനാല്‍, അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍, പ്രതികള്‍ നിരപരാധികളെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. അതിനാല്‍ ‘കാന്താര’ സിനിമയില്‍ ‘വരാഹ രൂപം’ എന്ന ഗാനം സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിര്‍ഗണ്ടൂര്‍ സംവിധായകന്‍ റിഷബ് ഷെട്ടി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് വരാഹരൂപം വിലക്കിയിരിക്കുന്നത്. നടന്‍ ഋഷഭ് ഷെട്ടി രചനയും സംവിധാനം നിര്‍വഹിച്ച് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കാന്താര.

ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം മലയാളത്തിലെ സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ചര്‍ച്ചകളുണ്ടായിരുന്നു. ഇത് ശരിവെച്ചുകൊണ്ട് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ