യാഷിന്റെ ജന്മദിനത്തില്‍ ദുരന്തം; മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ ചികിത്സയില്‍

നടന്‍ യാഷിന്റെ ജന്മദിനത്തില്‍ ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് സംഭവം. യാഷിന്റെ 38-ാം ജന്മദിനമാണിന്ന്. ഇതിന്റെ ആഘോഷത്തിനായി ബാനറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. രണ്ടുപേര്‍ പരിക്കേറ്റ് ലക്ഷ്‌മേശ്വര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹനുമന്ത് ഹരിജന്‍ (21), മുരളി നടുവിനാമണി (20), നവീന്‍ (19) എന്നിവരാണ് മരിച്ചത്. ചരടില്‍ കെട്ടിയ ബാനര്‍ ഹൈ-ടെന്‍ഷന്‍ വയര്‍ പോകുന്നത് ശ്രദ്ധിക്കാതെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു.

ബാനര്‍ വൈദ്യുത കമ്പിയില്‍ സ്പര്‍ശിച്ചതോടെ മൂന്ന് ആരാധകര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് രണ്ട് പേര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. അഞ്ചുപേരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

താന്‍ ഈ ജന്മദിനം ആഘോഷിക്കുന്നില്ലെന്ന് യാഷ് അറിയിച്ചിട്ടുണ്ട്. ആരാധകരെ കാണാനും യാഷ് എത്തില്ല. അതേസമയം, ‘ടോക്‌സിക്’ ആണ് യാഷിന്റെതായി ഒരുങ്ങുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2025 ഏപ്രിലില്‍ ആണ് റിലീസ് ചെയ്യുന്നത്.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്