2019ലെ മികച്ച ഇന്ത്യന്‍ ചിത്രങ്ങള്‍; ഒന്നാമത് 'പേരന്‍പ്'; മലയാളത്തില്‍ ലൂസിഫര്‍

2019 ലെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐഎംഡിബി. റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരന്‍പ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 9.2 റേറ്റിങ്ങാണ് ചിത്രത്തിനുള്ളത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറാണ് പട്ടികയിലുള്ള ഏക മലയാള ചിത്രം. പട്ടികയില്‍ പത്താം സ്ഥാനമാണ് ലൂസിഫറിന് ഉള്ളത്. 7.5 റേറ്റിങ്ങാണ് ചിത്രത്തിനുള്ളത്. ആസ്വാദകര്‍ നല്‍കിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഏഴ് ബോളിവുഡ് ചിത്രങ്ങളാണ് പട്ടികയിലുള്ളത്.

2. ഉറി

2016ല്‍ ഇന്ത്യന്‍ സൈന്യം ഉറിയില്‍ നടത്തിയ മിന്നലാക്രമണം പ്രമേയമാക്കി ഒരുക്കിയ ഹിന്ദി ചിത്രം.
8.4 ആണ് ഐഎംഡിബി റേറ്റിങ്.

3. ഗല്ലി ബോയ്

മുംബൈയിലെ ചേരിയില്‍ ജനിച്ചുവളര്‍ന്ന മുറാദ് എന്ന റാപ്പറായി രണ്‍വീര്‍ സിങ് അമ്പരപ്പിച്ച ചിത്രം. 8.2 ആണ് ഐഎംഡിബി റേറ്റിങ്.

4. ആര്‍ട്ടിക്കിള്‍ 15

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി യാഥാര്‍ഥ്യത്തെ തുറന്നുകാണിച്ച രാഷ്ട്രീയചിത്രം. 8.2 ആണ് ഐഎംബിഡി റേറ്റിങ്.

5. ചിച്ചോര്‍

ഏഴ് സുഹൃത്തുക്കളുടെ ജീവിതം പറഞ്ഞെത്തിയ രസകരമായ ചിത്രമാണ് ചിച്ചോര്‍.
ഐഎംഡിബി റേറ്റിങ് 8.2

6. സൂപ്പര്‍ 30

ഒരിടവേളക്ക് ശേഷം ഹൃത്വിക് റോഷന്‍ ബോളിവുഡിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു സൂപ്പര്‍ 30. 8.1 ആണ് ചിത്രത്തിന്റെ റേറ്റിങ്.

7. ബദ്‌ല

പിങ്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനും തപ്‌സി പന്നുവും ഒന്നിച്ചെത്തിയ ബോളിവുഡ് ചിത്രം. 7.9 ചിത്രത്തിന്റെ റേറ്റിങ്.

8. ദ് താഷ്‌കെന്റെ ഫയല്‍സ്

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. 7.4 ചിത്രത്തിന്റെ റേറ്റിങ്.

9. അക്ഷയ് കുമാര്‍ നായകനായെത്തിയ കേസരി. 7.4 റേറ്റിങ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ