2016ലെ പ്രോജക്ട് മുടങ്ങി, 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷിന് വക്കീൽ നോട്ടീസ്

2016ൽ ഒപ്പിട്ട ഒരു പ്രോജക്റ്റ് വൈകിപ്പിച്ചുവെന്നാരോപിച്ച് നടനും സംവിധായകനുമായ ധനുഷിന് തേനണ്ടൽ ഫിലിംസ് വക്കീൽ നോട്ടീസ് അയച്ചു. 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനി നോട്ടീസ് അയച്ചത്.

2016ൽ ‘നാൻ രുദ്രൻ’ എന്ന ചിത്രത്തിനായി ധനുഷ് കരാറിൽ ഒപ്പുവെച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ആ പദ്ധതിയിൽ നിന്ന് പിന്മാറിയെന്നും, അവരുടെ നിർമ്മാണത്തിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്ത് അഭിനയിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നിർമ്മാണ കമ്പനി അവകാശപ്പെടുന്നതായി നോട്ടീസിൽ പറയുന്നു.

മുൻകൂർ പേയ്‌മെന്റുകളും പ്രീ-പ്രൊഡക്ഷൻ ചെലവുകളുമായി ഏകദേശം 20 കോടി രൂപ നിക്ഷേപിച്ചതായാണ് പ്രൊഡക്ഷൻ ഹൗസ് അവകാശപ്പെടുന്നത്. ഇതിൽ നാഗാർജുന, എസ്.ജെ. സൂര്യ തുടങ്ങിയ അഭിനേതാക്കളുടെ പേയ്‌മെന്റുകളും ഉൾപ്പെടുന്നുണ്ട്. പ്രോജക്റ്റിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്കാണ് ഇത്.

എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം പൂർണ്ണമായ ഒരു തിരക്കഥ നൽകാൻ കഴിയാത്തതിനെ തുടർന്ന് ധനുഷ് പദ്ധതി പാതിവഴിയിൽ നിർത്തിവച്ചതായി പ്രൊഡക്ഷൻ ഹൗസ് ആരോപിച്ചു. അതേസമയം, ആരോപണത്തോട് പ്രതികരിക്കാൻ ധനുഷ് തയ്യാറായിട്ടില്ല.  ഡി55 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ധനുഷ്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല