മാർച്ചിൽ റിലീസായ സിനിമകളിൽ 15 ൽ 14 ലും പരാജയം; ആശാസം 'എമ്പുരാൻ' മാത്രം

കഴിഞ്ഞ മാസം പുറത്തിറങ്ങിയ 15 മലയാള സിനിമകളിൽ 14ലും നഷ്ടമെന്ന് കണക്കുകൾ. മാർച്ചിൽ റിലീസായ മലയാള സിനിമകളുടെ ബജറ്റും തിയേറ്റർ കളക്ഷനും കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടിരുന്നു. ഇതിലാണ് റിലീസായ 15 സിനിമകളിൽ 14ലും പരാജയമാണെന്ന് പറയുന്നത്.

റിലീസായ സിനിമകളിൽ എമ്പുരാൻ മാത്രമാണ് ലാഭം ഉണ്ടാക്കിയിരിക്കുന്നത്. 175കോടിയിലധികം രൂപയാണ് എമ്പുരാന്റെ മുതൽമുടക്ക്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 250 കോടി കളക്ഷൻ നേടി മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമായി എമ്പുരാൻ മാറിയിരുന്നു. ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് 24.6 കോടി കേരളത്തിൽ നിന്ന് തിയറ്റർ ഷെയർ ഇനത്തിൽ ചിത്രം നേടിയിട്ടുണ്ടെന്നാണ് ലിസ്റ്റിൽ പറയുന്നത്.

ഔസേപ്പിന്റെ ഒസ്യത്ത് 45 ലക്ഷം രൂപ, 2.6കോടി മുടക്കിയ പരിവാർ എന്ന ചിത്രം 26 ലക്ഷം. മറുവശം, പ്രളയശേഷം ഒരു ജലകന്യക, ആരണ്യം, കാടകം, ലീച്ച്, വെയ്റ്റിം​ഗ് ലിസ്റ്റ്, എന്നീ ചിത്രങ്ങൾക്കാണ് ലീസുകളിൽ ഏറ്റവും കുറവ് കളക്ഷൻ ലഭിച്ചിരിക്കുന്നത്. അഭിലാഷം, വടക്കൻ, പരിവാർ, ഔസേപ്പിൻറെ ഒസ്യത്ത് ചിത്രങ്ങൾ ഇപ്പോഴും തിയേറ്ററിൽ തുടരുന്നുണ്ട്.

ഈ വർഷം മൂന്നാം തവണയാണ് സിനിമകളുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തു വിടുന്നത്. ജനുവരിയിൽ പുറത്തിറങ്ങിയ 28 സിനിമകളുടെ ബജറ്റും കേരളത്തിൽ നിന്ന് ഇവ നേടിയ ഷെയറും നേരത്തെ പുറത്തു വിട്ടിരുന്നു. ജനുവരിയിൽ ഉണ്ടായ നഷ്ടം 110 കോടിയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ