1 : 08 വെറുമൊരു സമയമല്ല, നിഗൂഢതകൾ ഒളിപ്പിച്ച ഒരു പൃഥ്വിരാജ് മാജിക്ക്; നാളത്തെ ഉച്ചവെയിലിന് ചൂടേറും

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ട്രെയിലർ അപ്ഡേറ്റ് വന്നിരുന്നു. ട്രെയിലർ നാളെ പുറത്തുവിടുമെന്ന് ഉള്ള വാർത്ത മോഹൻലാലിൻറെ തന്നെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആരാധകർ അറിഞ്ഞത്. നാളെ ഉച്ചയ്ക്ക് 1:08 ആകും ട്രെയിലർ റിലീസ് ചെയ്യുക. ഓരോ അപ്ഡേറ്റിനും മികച്ച പോസ്റ്ററുകൾ കൂടി പുറത്തുവിടുന്ന എമ്പുരാൻ ടീം ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പൃഥ്വിരാജ് സാക്ഷാൽ രജനികാന്തിനെ കാണിച്ചിരുന്നു.

എന്തായാലും 6 വർഷങ്ങൾക്ക് മുമ്പ് ആരാധകരെ ഞെട്ടിച്ച ലൂസിഫറിന്റെ ട്രെയിലറിനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന ട്രെയിലർ ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സിനിമയുടെ ഓരോ പോയിന്റിലും വളരെ ശ്രദ്ധിച്ച് ചെയ്യുന്ന പൃഥ്വിരാജ് മാജിക്ക് നാളത്തെ ട്രെയിലർ പുറത്തുവിടുന്ന സമയത്ത് പോലും പ്രകടമാണ്. ഉച്ചക്ക് 1 : 08 എന്ന സമയത്തിന്റെ പ്രത്യേകത ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ കണ്ടുപിടിച്ചിരിക്കുന്നത്.

വെളിപാടിന്റെ പുസ്തകം 1 ആം അദ്ധ്യായം 8 ആം വാക്യത്തിൽ ഇങ്ങനെ പറയുന്നു- “ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവശക്തനുമായ കർത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാൻ ആദിയും അന്തവുമാണ്” ലൂസിഫറിൽ ബൈബിളുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ സിനിമയിൽ ഉടനീളം പങ്കുവച്ചപ്പോൾ അതിലെ ക്ലൈമാക്സ് ഭാഗത്ത് വില്ലനായ ബോബി എന്ന കഥാപാത്രത്തെ കൊല്ലുന്നതിന് മുമ്പ് എസെക്കിയേലിന്റെ സുവിശേഷം 25 : 17 ൽ പറയുന്ന വചനം മോഹൻലാൽ പറഞ്ഞിരുന്നു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: “ക്രോധം നിറഞ്ഞപ്രഹരങ്ങളാൽ ഞാൻ അവരോടു കഠിനമായി പ്രതികാരം ചെയ്യും. ഞാൻ പ്രതികാരം ചെയ്യുമ്പോൾ ഞാനാണ് കർത്താവ് എന്ന് അവർ അറിയും”

എന്തായാലും ലൂസിഫറിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെ ട്രെയ്‌ലറിലും പൃഥ്വിരാജ് തുടങ്ങിയിരിക്കുകയാണ്. ഞാൻ ആദിയും അന്തവുമാണെന്ന് പറയുന്നത് വഴി, സർവലോകവും ഭരിക്കുന്ന ആൾ ആണ് ഇതിലെ നായകൻ എന്നുള്ള സൂചനയും നമുക്ക് കിട്ടും. ഇത് കൂടാതെ മറ്റൊരു കൗതുകം കൂടി സമയത്തിൽ ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ കണ്ടുപിടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇല്ലുമിനാറ്റിയുടെ തലവൻ എന്നൊക്കെ വിശ്വസിക്കപ്പെടുന്ന ഗാർലിൻ വിൻസന്റ് എന്ന തെക്കേ അമേരിക്കകാരന്റെ ജനിച്ചത് അമേരിക്കൻ സമയം പുലർച്ചക്ക് 3 : 08 നായിരുന്നു. അതായത് ഇന്ത്യൻ സമയം 1 : 08 . എന്തായാലും ബ്രില്ലിയൻസുകൾ ഒളിപ്പിച്ച സമയത്തിന്റെ കാര്യം ഇപ്പോൾ ചർച്ചയാകുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി