മോഹൻലാലും അജിത്തും ഒന്നിക്കുന്നോ? ; ആരാധകർ ആകാംക്ഷയിൽ; ചിത്രങ്ങൾ പങ്കുവെച്ച് സമീർ ഹംസ

സൗത്ത് ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ  ഇഷ്ടതാരങ്ങളാണ് മോഹൻലാലും അജിത്തും. രണ്ട് പേരുടെയും  ഒരുമിച്ചുള്ള ഒരു സിനിമയ്ക്ക് വേണ്ടി ആരാധകർ കുറേ കാലമായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സമീർ ചിത്രം പങ്കുവെച്ചത്.

തമിഴിന്റെ ‘തല’ അജിത്തും മലയാളത്തിന്റെ ലാലേട്ടനും ഒരുമിച്ചുള്ള പുതിയ പ്രൊജക്ടിന്റെ ഭാഗമായാണ് അജിത്തിന്റെ സന്ദർശനം എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം. ഇരുവരും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചു. രണ്ടുപേരും കൂടെ ഒരു സിനിമയിൽ ഒന്നിച്ചാൽ കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തപ്പെടുമെന്നാണ് ആരാധകർ പറയുന്നത്.

ബറോസ്, മലൈകോട്ടൈ വാലിഭൻ, നേര്, വൃഷഭ, റാം, എമ്പുരാൻ തുടങ്ങീ ഒരുപാട് വമ്പൻ ചിത്രങ്ങളാണ് മോഹനലാലിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്, പാൻ ഇന്ത്യൻ ചിത്രം വൃഷഭ എന്നീ സിനിമകളുടെ ചിത്രീകരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ മാസത്തോട് കൂടി നേരിന്റെ ചിത്രീകരണം കഴിയുമെന്നും അതിന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗം എമ്പുരാൻ ചിത്രീകരണത്തിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തുനിവ് ആയിരുന്നു അജിത്തിന്റെ അവസാനമിറങ്ങിയ ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയർച്ചി’യാണ് അജിത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. തെന്നിന്ത്യൻ സിനിമയിലെ പുതിയ ചർച്ചകൾക്കാണ് ഒരു ചിത്രം പങ്കുവെച്ചതിലൂടെ  തിരികൊളുത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി