സാഹോ'ക്ക് ശേഷം പ്രഭാസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാകുന്നു..ശ്രദ്ധ കപൂർ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ?

“സാഹോ” ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത അത്ഭുതമായിരിക്കും എന്നാണു ആരാധകർ പ്രതീക്ഷിക്കുന്നത്.  പ്രഭാസിന്റെയും ശ്രദ്ധ കപൂറിന്റെയും പ്രതിഫലം സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ ആരാധരെ ഞെട്ടിക്കുന്നത്. “സാഹോ” യിലൂടെ ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായകനും നായികയുമായി പ്രഭാസും ശ്രദ്ധ കപൂറും മാറുന്നു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

സിനിമയിൽ അഭിനയിച്ചതിന് താരത്തിന്റെ പ്രതിഫലം എത്ര എന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. പക്ഷെ തന്റെ പ്രതിഫലത്തോടൊപ്പം സിനിമക്ക് കിട്ടുന്ന പ്രീ റിലീസ് ബിസിനസിന്റെ 50% കൂടി പ്രഭാസിന് ലഭിക്കും എന്നറിയുന്നു. ഇതോടെ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം വിലയുള്ള താരമായി പ്രഭാസ് മാറി. ഇതാദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ താരം ഈ നേട്ടമുണ്ടാക്കുന്നത്.

ശ്രദ്ധ കപൂറിന്റെ സിനിമക്കായുള്ള പ്രതിഫലം ഏഴു കോടി ആണെന്നാണ് അറിയുന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി ശ്രദ്ധ മാറും. ബോളിവുഡ് ഏറ്റവു തിരക്കുള്ള നടിമാരിൽ ഒരാളായ ശ്രദ്ധ കപൂറിന്റെ ആദ്യ തെലുങ്ക് സിനിമയാണ് “സാഹോ”

ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ “ഒക്ടേൺ” സ്റ്റണ്ടുകൾ “സാഹോ”യിൽ ഉണ്ട്.പ്രഭാസിന് വലിയ വെല്ലുവിളി ഉയർത്തിയ രംഗങ്ങളായിരുന്നു ഇത്. പൊലീസ് ഉദ്യോഗസ്ഥയായാണ് ശ്രദ്ധ കപൂർ സ്‌ക്രീനിൽ എത്തുന്നത്. ശ്രദ്ധയുടെ കരിയറിലെ ആദ്യ പൊലീസ് വേഷമാണിത്. ഐ മാക്സ് ത്രീ ഡീ ഫോർമാറ്റിലാണ് ചിത്രം തീയറ്ററുകളിൽ എത്തുക. “സാഹോ” ഓഗസ്റ്റ് 30 നു തീയറ്ററുകളിൽ എത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ