ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാല്‍ എന്ത് ചെയ്യും, ഞാനെന്ത് ചെയ്യണം നിങ്ങള് പറ; ആരാധകനോട് ഷമ്മി തിലകന്‍

നടന്‍ ഷമ്മി തിലകന്‍ ആരാധകന് സോഷ്യല്‍മീഡിയയില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.’അനാവാശ്യ വിവാദങ്ങളില്‍ പോയി തല ഇടാതെ ഞങ്ങള്‍ക്ക് ഇതുപോലെ നല്ല എന്റര്‍ടെയ്ന്‍മെന്റ് തരൂ… വിവാദങ്ങളും സംഘടനാ പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ ഒന്നിനും പറ്റാത്ത ടിനി ടോം, ഇടവേള ബാബു, പോലെയുള്ള ആളുകള്‍ ഉണ്ട്. ചേട്ടന്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാകണം’ എന്നാണ് ആരാധകന്റെ കമന്റ്.

‘വിവാദങ്ങളില്‍ പോയി തലയിടാന്‍ അന്നും ഇന്നും താല്പര്യമില്ല ബ്രോ. അഡ്ജസ്റ്റ് ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്, എന്നാല്‍… ഒന്ന് തലയിട്ടേച്ച് പോ തിലകന്‍ ചേട്ടന്റെ മോനെ എന്നും പറഞ്ഞ ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാല്‍ എന്ത് ചെയ്യും. ദേ കഴിഞ്ഞ ദിവസവും വന്നിട്ടുണ്ട് പുതിയ ഇണ്ടാസ്.. ഞാന്‍ എന്ത് ചെയ്യണം.. നിങ്ങള്‍ പറ’, എന്നാണ് ഷമ്മി തിലകന്‍ നല്‍കിയ മറുപടി.

നിലവില്‍ ‘പാല്‍തു ജാന്‍വര്‍’ എന്ന സിനിമയാണ് ഷമ്മി തിലകന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. മൃഗ ഡോക്ടര്‍ സുനില്‍ ഐസക്ക് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്.

ബേസില്‍ ജോസഫ് നായകനായ ചിത്രത്തില്‍ ഷമ്മി തിലകന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ