അത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണം; ബോളിവുഡിനെ കളിയാക്കരുത്; നമുക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടായിരുന്നു: യാഷ്

തെന്നിന്ത്യന്‍ സിനിമകള്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ച കാരണം പറഞ്ഞ് ബോളിവുഡിനെ അനാദരിക്കരുതെന്ന് നടന്‍ യാഷ്. ഹിന്ദി മേഖലകളില്‍ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച കെജിഎഫ് 2, കാന്താര തുടങ്ങിയ സിനിമകളുടെ വിജയത്തിന്റെ ഉദാഹരണം ഉദ്ധരിച്ച്, ഇത് ഒരു ഘട്ടം മാത്രമാണെന്നും ഇത് ബോളിവുഡ് സിനിമാ വ്യവസായത്തെ മോശമായി കാണാന്‍ ഒരു കാരണമല്ലെന്നും കെജിഎഫ് താരം പറഞ്ഞു.

വടക്കും തെക്കും തമ്മിലുള്ള ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. ആരെയും മൂലക്കിരുത്തുന്നത് നല്ലതിനല്ലെന്നും യാഷ് കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”കര്‍ണ്ണാടകയിലെ ജനങ്ങള്‍ ഒരു വ്യവസായത്തെ മോശമായി കാണുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം എല്ലാവരും ഞങ്ങളോട് ഒരേ രീതിയില്‍ പെരുമാറിയപ്പോള്‍ ഞങ്ങളും ഇതേ പ്രശ്നത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല’

‘അവര്‍ ഒന്നുമല്ല എന്ന് പറഞ്ഞ് ആളുകള്‍ ബോളിവുഡിനെ പരിഹസിക്കാന്‍ തുടങ്ങുന്നത് നല്ലതല്ല. അതൊരു ഘട്ടം മാത്രമാണ്. കെജിഎഫ്: ചാപ്റ്റര്‍ 2 ആഗോള ബോക്സ് ഓഫീസില്‍ ഇത് 1000 കോടിയിലധികം നേടി. ലോകമെമ്പാടുമായി 10,000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തു. ഒരു കന്നഡ സിനിമയുടെ എക്കാലത്തെയും വലിയ റിലീസായിരുന്നു ഇത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ