കൂടെ അഭിനയിച്ചതില്‍ ഏറ്റവും മോശം നായിക; മലയാളി നടിയുടെ പേര് പറഞ്ഞ് അഥര്‍വ

കൂടെ അഭിനയിച്ചതില്‍ ഏറ്റവും മോശം നായികയുടെ പേര് വെളിപ്പെടുത്തി തമിഴിലെ ഭാഗ്യനടന്‍ അഥര്‍വ. തന്റെ കൂടെ അഭിനയിച്ചതില്‍ വെച്ചും ഏറ്റവും മോശം നടി അമല പോളാണെന്ന് അഥര്‍വ പറയുന്നു. ‘മധകം’ എന്ന പുതിയ വെബ് സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെയാണ് അഥര്‍വ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്റെ രണ്ടാമത്തെ സിനിമയിലാണ് (മുപ്പോഴുതും ഉന്‍ കര്‍പനൈകള്‍) ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. ആദ്യത്തെ ഒരു പത്തു ദിവസം എനിക്ക് വളരെ മോശം അനുഭവമാണ് തോന്നിയത്. പിന്നീട് ഓകെയായി. ഇത് ഞാന്‍ അമല പോളിനോട് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും അഥര്‍വ വ്യക്തമാക്കി.

അഥര്‍വ അഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളും ഹിറ്റാണ്. അതുപോലെ താരത്തിന്റെ കൂടെ അഭിനയിച്ച നായികമാരും വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്. അമല പോള്‍, സമാന്ത തുടങ്ങിയവരൊക്കെ അധര്‍വ്വയ്ക്കൊപ്പം അഭിനയിച്ചതിന് ശേഷമാണ് സൂപ്പര്‍ നായികമാരായി മാറിയതെന്നാണ് സംസാരം.

അതേസമയം, സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്ത അമല പോള്‍ താനൊരു ആത്മീയ യാത്രയിലാണെന്ന് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ബാലി പോലുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്.

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി