എന്തുകൊണ്ടാണ് വലിയ സ്‌കെയിലില്‍ സ്ത്രീപക്ഷ സിനിമകള്‍ ചെയ്യാന്‍ തയ്യാറാകാത്തത്; ചോദ്യവുമായി കൃതി സനോണ്‍

നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകള്‍ക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാകുന്നില്ലെന്ന് ബോളിവുഡ് താരം കൃതി സനോണ്‍. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം സിനിമ മേഖലയില്‍ ഉണ്ടാകുന്നതെന്ന് കൃതി ചോദിക്കുന്നു. ബോളിവുഡില്‍ ഇപ്പോഴും നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുക എന്ന റിസ്‌ക് ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചെറിയ ചില മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതായും കൃതി പറഞ്ഞു.

‘നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. ഇപ്പോള്‍ അവയുടെ എണ്ണം മുന്‍പത്തെ അപേക്ഷിച്ച് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിച്ച് നിര്‍ത്താനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. കൃതി പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ ഗംഗുഭായ് കത്തിയവാടി എന്ന ചിത്രത്തെയും കൃതി പരാമര്‍ശിച്ചു. 120 കോടിയോളം മുതല്‍ മുടക്കിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. 200 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഇത്തരത്തില്‍ മികച്ച തിരക്കഥയുടെ പിന്‍ബലത്തോടെ വലിയ ബജറ്റില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ സ്ത്രീപക്ഷ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും കൃതി കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടാണ് പുരുഷ കേന്ദ്രീകൃത ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് പോലെ വലിയ സ്‌കെയിലില്‍ സ്ത്രീ പക്ഷ സിനിമകള്‍ നിര്‍മ്മിക്കാന്‍ ആരും തയ്യാറാകാത്തതെന്നും താരം ചോദിച്ചു. എന്നാല്‍ ഭാവിയില്‍ വലിയ ബജറ്റിലുള്ള സ്ത്രീപക്ഷ സിനിമകള്‍ ബോളീവുഡില്‍ നിന്നും പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് കൃതി സനോണ്‍ പറഞ്ഞു.

Latest Stories

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞുവീണു; സര്‍വീസ് റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്, മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധം

IPL 2025: ധോണിയോട് ആ സമയത്ത് സംസാരിക്കാൻ എനിക്ക് ഇപ്പോൾ പേടി, അന്ന് 2005 ൽ....; തുറന്നടിച്ച് രവീന്ദ്ര ജഡേജ

'ഒന്നാന്തരം ബലൂണ്‍ തരാം..'; സൈബറിടത്ത് ഹിറ്റ് ആയ അഞ്ചുവയസുകാരി ഇതാണ്...

'നിലമ്പൂർ വലതുപക്ഷ കോട്ടയല്ല, രാഷ്ട്രീയ വഞ്ചനക്കെതിരെ അവർ വിധിയെഴുതും'; എംവി ​ഗോവിന്ദൻ

യുഎസ് സർക്കാരിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്; പ്രഖ്യാപനം ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ

RCB UPDATES: ഈ ചെറുക്കൻ ഭയങ്കര ശല്യമാണ് മക്കളെ, ഇയാളോട് ഏത് സമയവും....; തുറന്നടിച്ച് വിരാട് കോഹ്‌ലി

യുപിഎ കാലത്ത് മന്‍മോഹന്‍ സിങ്ങ് പലതവണ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വിസ്മരിക്കുന്നു; ശശി തരൂര്‍ വിദേശത്ത് മോദി സ്തുതി മാത്രം നടത്തുന്നു; രൂക്ഷമായി വിമര്‍ശച്ച് കോണ്‍ഗ്രസ്

എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി, പലരും ജീവപര്യന്ത്യം മോഹിച്ചു, എനിക്ക് വേണ്ടി ഹാജരായത് എന്നേക്കാള്‍ ജൂനിയര്‍ ആയ മിടുക്കി: അഖില്‍ മാരാര്‍

CRICKET NEWS: എടാ ഇത് ക്രിക്കറ്റ് ആണ് ബോക്സിങ് അല്ല, കളത്തിൽ ഏറ്റുമുട്ടി സൗത്താഫ്രിക്ക ബംഗ്ലാദേശ് താരങ്ങൾ; സംഭവം ഇങ്ങനെ