മഞ്ജു വാര്യരും വിധു വിന്‍സെന്റും ഇപ്പോള്‍ എവിടെയാണ്? എന്തുകൊണ്ടാണ് ഡബ്ല്യുസിസിയില്‍ സജീവമല്ലാത്തത്..; മറുപടി പറഞ്ഞ് പാര്‍വതി

ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യരും വിധു വിന്‍സെന്റും ഇപ്പോള്‍ സംഘടനയില്‍ സജീവമല്ലാത്തതിന് കാരണത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. അവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവരോട് തന്നെ ചോദിക്കണം. മറ്റുള്ളവരുടെ സത്യം തന്നോട് ചോദ്യം ഉന്നയിക്കുന്നത് ശരിയല്ല എന്നാണ് പാര്‍വതി പറയുന്നത്.

”അത് നിങ്ങള്‍ അവരോട് തന്നെ ചോദിക്കണം. കാരണം അതിനെ കുറിച്ച് സംസാരിക്കേണ്ട ആള്‍ ഞാനല്ല. എല്ലായ്‌പ്പോഴും എന്നോട് തന്നെ ഈ ചോദ്യം പലരും ആവര്‍ത്തിക്കുന്നത് ന്യായമല്ലെന്ന് എനിക്ക് തോന്നാറുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് എന്നോടു ചോദിക്കുന്നത്? അവരോടല്ലേ ഇത് ചോദിക്കേണ്ടത്? നിങ്ങള്‍ക്ക് അവരുടെ അഭിമുഖങ്ങള്‍ ലഭിക്കില്ല എന്നൊന്നും ഇല്ലല്ലോ.”

”പക്ഷെ വളരെ സൗകര്യപ്രദമായി, സുഖകരമായി നിങ്ങള്‍ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരോട് തന്നെ ഇത് ചോദിച്ചു കൊണ്ടിരുന്നു. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഈ സ്‌പേസ് നിങ്ങള്‍ സംസാരിക്കാന്‍ അധികം അവസരം ലഭിക്കാത്ത ആളുകള്‍ക്ക് കൊടുക്കാത്തത്? എനിക്കും അറിയാന്‍ ആഗ്രഹമുണ്ട്.”

”നിങ്ങള്‍ അവരോടു ചോദിക്കുമ്പോള്‍ അവര്‍ എന്ത് മറുപടിയാണ് നല്‍കുന്നത്? ഒരു പ്രത്യേക വ്യക്തിയോട് മാത്രമല്ല ഞാനിത് പറയുന്നത് മുഴുവന്‍ മാധ്യമങ്ങളോടുമാണ്. എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങള്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. നിങ്ങള്‍ മാധ്യമങ്ങളാണ്, നിങ്ങള്‍ അന്വേഷകരാണ്, സത്യം പുറത്തുകൊണ്ടുവരേണ്ടത് നിങ്ങളാണ്.”

”എനിക്ക് ആരോടും ഒരു ബാധ്യതയുമില്ല. എനിക്ക് എന്റെ സത്യങ്ങള്‍ മാത്രമാണ് പറയാന്‍ കഴിയുക. മറ്റൊരാളുടെ സത്യം അറിയാന്‍ എന്നോട് ചോദിക്കുന്നത് ന്യായമല്ല” എന്നാണ് പാര്‍വതി തിരുവോത്ത് പറയുന്നത്. അതേസമയം, വിധു വിന്‍സെന്റ് നേരത്തെ ഡബ്ലുസിസിയില്‍ നിന്നും രാജി വച്ച് പുറത്ത് പോയിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ രാജി വച്ചതായി വിവരങ്ങളില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ