ബറോസില്‍ നിന്ന് പിന്മാറിയതെന്തിന്; ഒടുവില്‍ ആ കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസില്‍ പൃഥ്വിരാജ് സുകുമാരന്‍ നടനായും എത്തേണ്ടതായിരുന്നു. ബറോസിന്റെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തതാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് മുടങ്ങിയതോടെ ഈ ചിത്രം മാസങ്ങള്‍ക്കു ശേഷം ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നു.

പിന്നാലെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറി. അതിനുള്ള കാരണം ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ ഒരുക്കുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്, തന്നെ വളരെയധികം വിഷമിപ്പിച്ചു ഒരു തീരുമാനമായിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ബ്ലെസ്സിയുടെ ആട് ജീവിതം ഷൂട്ടിംഗ് ഉള്ളത് കൊണ്ടാണ് തനിക്ക് പിന്മാറേണ്ടി വന്നതെന്നും, ബറോസില്‍ ജോലി ചെയ്തിരുന്നെങ്കില്‍ ത്രീഡി ചിത്രം ഒരുക്കുന്നതിനെ കുറിച്ച് ഒരുപാട് പഠിക്കാമായിരുന്നു എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ആ ചിത്രത്തില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ സാധിക്കാതെ പോയത് വലിയൊരു നഷ്ടം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ