'ദിയയെ കണ്ടാൽ അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ'; യുവതിയുടെ കമന്റിന് രൂക്ഷ മറുപടിയുമായി ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിൻ്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ദിയ കൃഷ്ണ. ഈ അടുത്തിടെ ഭർത്താവിന്റെ മാതാപിതാക്കളെ ‘അമ്മ, അച്ഛൻ’ എന്ന് വിളിക്കില്ലെന്ന് വ്യക്തമാക്കിയ ദിയ കൃഷ്ണയുടെ വ്ളോഗിലെ പരാമർശം വലിയ വിവാദമായിരുന്നു. നിരവധി വിമർശനമാണ് ഇവർക്കെതിരെ ഉയർന്ന് വന്നത്. ഇപ്പോഴിതാ തൻ്റെ പുതിയ വീഡിയോയ്ക്ക് വന്ന കമന്റിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.

ദിയയും ഭർത്താവ് അശ്വിനും ഒപ്പം ‘പവിഴമല്ലി’ ഗാനത്തിന് ചുവടുവയ്ക്കുന്ന ഡാൻസ് റീൽ രണ്ടുദിവസം മുൻപ് ദിയ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ ഒരു യുവതി ഇട്ട കമൻ്റിനാണ് ഇപ്പോൾ ദിയ മറുപടി നൽകിയത്. ‘അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ, ദിയയെ കണ്ടാൽ’- എന്നായിരുന്നു യുവതിയുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കമൻ്റ് ചെയ്ത യുവതിയുടെ ചിത്രമടക്കം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചായിരുന്നു പ്രതികരണം. ‘നിങ്ങളുടെ വിലാസം തരൂ.. നിങ്ങൾക്ക് എന്നും രാവിലെ നോക്കാൻ ഞാനൊരുനല്ല കണ്ണാടി കൊറിയർ ചെയ്യാം’- എന്നായിരുന്നു ദിയയുടെ മറുപടി.

എന്നാൽ ഇതിനെതിരെയും വലിയ വിമർശനം ഉയരുന്നുണ്ട്. ആ യുവതിയുടെ ചിത്രം അടക്കം പങ്കുവച്ച് ഇങ്ങനെ പറയാൻ ദിയയ്ക്ക് ആരാണ് അധികാരം നൽകിയതെന്നാണ് പലരും ചോദിക്കുന്നത്. അശ്വിന്റെ അമ്മയെ എന്തുകൊണ്ട് ‘അമ്മ’ എന്ന് വിളിക്കുന്നില്ലെന്ന ചോദ്യത്തിന് ദിയ നൽകിയ മറുപടി അടുത്തിടെ വലിയ വിവാദത്തിന് കാരണമായിരുന്നു. തനിക്ക് അമ്മയായി സിന്ധു കൃഷ്ണയുണ്ടെന്നും വഴിയിൽ നിൽക്കുന്നവരെയെല്ലാം എന്തിനാണ് അമ്മയെന്ന് വിളിക്കുന്നതെന്ന് ദിയപറഞ്ഞതാണ് വിമർശനത്തിന് കാരണമായത്. മാതാപിതാക്കളെ ‘വഴിയിൽ നിൽക്കുന്നവർ’ എന്ന് വിശേഷിപ്പിച്ചത് ഭർത്താവ് അശ്വിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നിരുന്നു.

Latest Stories

'ജൂൺ 15മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ആശമാരുടെ ഹോണറേറിയം 12000 രൂപയായി ഉയര്‍ത്തി'; മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യ വാർത്ത സമ്മേളനം

ആദ്യമായി നിയമസഭയിലെത്തി; ആദ്യം തന്നെ മന്ത്രിയായി !

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് വി ഡി സതീശൻ

മെയ് 18-ന്റെ രാഷ്ട്രീയം: കേരളം ഏത് വഴിയിലേക്ക്?

'വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍'; കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്ന് പ്രധാനമന്ത്രി

'ഇടത് മൂല്യങ്ങൾ കൈവിടാതെ സി പി ജോണും ഷിബു ബേബി ജോണും'; വിഡിഎസ് ക്യാബിനറ്റിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌ത്‌ മന്ത്രിസഭയിലേക്ക്

'മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ, ചെന്നിത്തലയും അനിൽകുമാറും പഴയ ഓഫീസിൽ തന്നെ'; മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു

മന്ത്രിപദവിയിലെ മൂന്നാമൂഴം, ഉമ്മൻ ചാണ്ടി സർക്കാരിൽ അവസാന ഒരു വർഷം ആഭ്യന്തര മന്ത്രി; രമേശ് ചെന്നിത്തല വീണ്ടും മന്ത്രിയാകുമ്പോൾ

വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിച്ചു; കേന്ദ്ര നിർദേശം പാലിച്ച് വി. ഡി. സതീശൻ സർക്കാർ

ചരിത്രത്തിൽ ഇതാദ്യം; സത്യപ്രതിജ്ഞാ വേദിയിൽ പ്രതിപക്ഷ നേതാക്കൾക്കും ഇരിപ്പിടം