'പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, നാടിന് തന്നെ ആപത്താകുന്ന രീതിയിൽ ഇത് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല'; സീമ നായർ

ബസ്സിൽ വെച്ച് ലൈംഗിക അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടി സീമ ജി നായർ. മനസ്സാക്ഷി ഉള്ളവർക്കാർക്കും ദീപക്കിന്റെ അമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാനാവില്ലെന്ന് സീമ ഫേസ്ബുക്കിൽ കുറിച്ചു. പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, നാടിനു തന്നെ ആപത്താകുന്ന രീതിയിൽ ഇത് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല എന്നും സീമ കൂട്ടിച്ചേർത്തു.

ഒരിക്കലും കാണാത്ത, കേൾക്കാത്ത, അറിയാത്ത ആളായിട്ടു പോലും ദീപക് ഈ മരണം വല്ലാതെ ഉലക്കുന്നുവെന്ന് പറഞ്ഞ സീമ സ്ത്രീകൾക്ക് അനുകൂലമായി ചില നിയമങ്ങൾ വന്നതു മുതൽ അതിനെ ഏതു രീതിയിലും മിസ് യൂസ് ചെയ്യാവുന്ന രീതിയിൽ ഇവിടെ പലരും മാറുന്നുവെന്നും വിമർശനം ഉന്നയിച്ചു. അതിനു വേണ്ടി എത്ര കള്ളകഥകൾ മെനയാനും മടിയില്ല.. എല്ലാവർക്കും റീച് കൂട്ടുക, സമൂഹ മാധ്യമങ്ങളിൽ നിറയുക, റേറ്റിങ് കൂട്ടുക ഇത് മാത്രമേ ഉള്ളു എന്നും സീമ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഒരു Goodevening പോസ്റ്റ് ഇടാമെന്നു കരുതിയാണ് ഇരുന്നത്, അതിനുള്ള മനസ്സായിരുന്നില്ല… മനസ്സാക്ഷി ഉള്ളവർക്കാർക്കും ഈ പെറ്റമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല, പ്രായമായ അച്ഛന്റെയും, അമ്മയുടെയും ഏക അത്താണിയായിരുന്നവൻ.. മുത്തേ നീ ഇല്ലാതെ അമ്മക്ക് എങ്ങനെ ജീവിക്കാൻ പറ്റുമെന്ന ആ അമ്മയുടെ വാക്കുകൾ.. ദൈവമേ ആർക്കും ഇങ്ങനെ ഗതി വരുത്തല്ലേ.. ഒരിക്കലും കാണാത്ത, കേൾക്കാത്ത, അറിയാത്ത ആളായിട്ടു പോലും ദീപക് ഈ മരണം വല്ലാതെ ഉലക്കുന്നു.. സ്ത്രീകൾക്ക് അനുകൂലമായി ചില നിയമങ്ങൾ വന്നതു മുതൽ അതിനെ ഏതു രീതിയിലും, മിസ് യൂസ് ചെയ്യാവുന്ന രീതിയിൽ ഇവിടെ പലരും മാറുന്നു.. അതിനു വേണ്ടി എത്ര കള്ളകഥകൾ മെനയാനും മടിയില്ല.. എല്ലാവർക്കും റീച് കൂട്ടുക, സമൂഹ മാധ്യമങ്ങളിൽ നിറയുക, റേറ്റിങ് കൂട്ടുക ഇത് മാത്രമേ ഉള്ളു, പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, നാടിനു തന്നെ ആപത്താകുന്ന രീതിയിൽ ഇത് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല, പലരും പറയുന്നത് കേട്ടു, ദീപക് പിടിച്ചു നിൽക്കണമായിരുന്നു വെന്ന്, എങ്ങനെ പിടിച്ചു നിൽക്കും, എങ്ങനെ നേരിടും, വർഷങ്ങൾ കേസിന്റെ പുറകെ പോയി.. നാട്ടിലും, വീട്ടിലും നാണം കെട്ടവനായി എങ്ങനെ ജീവിക്കും, എല്ലാം കലങ്ങി തെളിയുമ്പോൾ, അവനും കുടുംബവും അനുഭവിക്കാവുന്നതിന്റെ അപ്പുറം അനുഭവിച്ചിട്ടുണ്ടാകും, റീച് കിട്ടാൻ വേണ്ടി പെണ്ണെന്നു പറയുന്ന നീ കാണിച്ചു കൂട്ടിയ തെമ്മാടിത്തരത്തിനു നീ അനുഭവിക്കും.. ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകൾ മനുഷ്യനായി ജനിച്ച ആർക്കും സഹിക്കാൻ കഴിയില്ല.. നാളെ നമ്മുടെ കുടുംബത്തിലും ഇങ്ങനെ സംഭവിക്കാം.. അങ്ങനെ ഒരു ആപത്തു വളർന്നു വരുവാൻ അനുവദിക്കരുത്.. ദീപക് താങ്കൾ പെട്ടെന്ന് എല്ലാം ഉപേക്ഷിച്ചു പോകുമ്പോൾ ഒരു നിമിഷം നൊന്തു പെറ്റ അമ്മയെയും ആ പാവം അച്ചനെയും ഒന്ന് ഓർത്തു കൂടായിരുന്നോ 😭😭😭😭😭

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്