സെക്‌സ് ആസ്വദിക്കുന്നതിനെ കുറിച്ച് പറഞ്ഞാല്‍ അവര്‍ 'ലൈംഗികമായി കുത്തഴിഞ്ഞവള്‍' എന്ന് വിളിക്കും, പക്ഷേ; ഹോളിവുഡിന്റെ ഇരുണ്ട വശത്തെ കുറിച്ച് നടി

സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, ഹോളിവുഡിലെ അനുഗ്രഹീതരായ നടിമാരില്‍ ഒരാളാണ്. വര്‍ഷങ്ങളായി അവര്‍ ഹോളിവുഡ് സെക്‌സ് സിംബലായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ബോക്‌സോഫീസിലെ എക്കാലത്തെയും ഉയര്‍ന്ന വിജയം നേടിയ താരങ്ങളിലൊരാള്‍ കൂടിയാണ് ഇവര്‍.

ഇപ്പോഴിതാ ബ്ലാക്ക് വിഡോ താരം ഹോളിവുഡിന്റെ ഇരുണ്ട വശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് . ഒരു സ്ത്രീ സെക്‌സ് ആസ്വദിക്കുന്നതിനെക്കുറിച്ച് സംസാരിച്ചാല്‍ അവരെ അപമാനിക്കാനാണ് ചിലര്‍ ശ്രമിക്കുകയെന്ന് നടി പറയുന്നു.

സ്ത്രീകള്‍ക്ക് ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലേ.., അവര്‍ അത് ആസ്വദിക്കുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോഴോ അത് ഈ രംഗത്തെ ചിലര്‍ക്ക് അത്ര പിട്ിക്കില്ല. അങ്ങനെ സംസാരിക്കുന്നവള്‍ കുത്തഴിഞ്ഞ സ്ത്രീ അല്ലെങ്കില്‍ അല്‍പ്പം കിറുക്കുള്ളവള്‍ ആണെന്നൊക്കെ അവര്‍ പ്രചരിപ്പിക്കും.

അവര്‍ നിങ്ങളെക്കുറിച്ച് പ്രചരിപ്പിക്കാന്‍ ഇനിയൊന്നും ബാക്കിയുണ്ടാവില്ല. പക്ഷേ ഇതില്‍ മറ്റൊരു കാര്യം കൂടിയുണ്ട് നിങ്ങള്‍ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് വലിയ താത്പര്യമാണ് താനും. അതിന് ശേഷം അത് അവര്‍ക്ക് വിലക്കപ്പെട്ട കനിയായിത്തീരും.

എനിക്ക് സ്ത്രീകളോട് പറയാനുള്ളത് ഇതാണ്. നമ്മുടെ ലൈംഗികതയെക്കുറിച്ചും അത് ആസ്വദിക്കുന്നതിനെക്കുറിച്ചും നിങ്ങള്‍ തുറന്നു സംസാരിക്കാന്‍ മടിക്കേണ്ടതില്ല. അസ്വസ്ഥരാകുന്നവര്‍ ആകട്ടെ സ്‌കാര്‍ലെറ്റ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്