വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട്, സില്‍ക്കിനെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി: ഖുശ്ബു

ഒരു സ്റ്റാറിനെ കണ്ട് താന്‍ അമ്പരന്ന് ഇരുന്നിട്ടുണ്ടെങ്കില്‍ അത് സില്‍ക്ക് സ്മിതയെ കണ്ടതോടെയാണെന്ന് നടി ഖുശ്ബു. സില്‍ക്ക് സ്മിതയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവമാണ് ഖുശ്ബു പങ്കുവച്ചിരിക്കുന്നത്. ഇത്രയും ഇന്റലിജന്റ് ആയ ഒരു സ്ത്രീയെ താന്‍ വേറെ കണ്ടിട്ടില്ല. അവരെ കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് എന്നാണ് ഖുശ്ബു പറയുന്നത്.

”എനിക്ക് എപ്പോഴും സില്‍ക്കിനോട് ആരാധനയാണ്. ഞാന്‍ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സില്‍ക്കിനെ കണ്ടപ്പോഴാണ്. ഞാന്‍ അന്ന് തമിഴില്‍ പുതിയ ആളാണ്. 1984ല്‍ ഞാനും അര്‍ജുനും ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു, ആ ചിത്രം പക്ഷേ പൂര്‍ത്തിയായില്ല. അതില്‍ സില്‍ക്ക് സ്മിത വലിയൊരു റോള്‍ ചെയ്തിരുന്നു.”

”ഒരു ദിവസം സെറ്റില്‍ എല്ലാവരും മാഡം വരാന്‍ പോകുന്നു, മാഡം വരാന്‍ പോകുന്നു എന്ന് പറയുന്നത് കേട്ടു. സില്‍ക്ക് എത്തും മുമ്പെ തന്നെ ആളുകള്‍ മാഡം വരുന്നു എന്നു പറഞ്ഞ് ചെയര്‍ കൊണ്ടുവയ്ക്കുന്നു, അതില്‍ ടവ്വല്‍ വിരിക്കുന്നു, ടേബിള്‍ കൊണ്ടുവയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവന്‍ അവരെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.”

”ആരാ ഈ മാഡം എന്ന് ഞാന്‍ അമ്പരന്നു നില്‍ക്കുമ്പോഴാണ് സില്‍ക്ക് കയറി വന്നത്. അവരെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് അവരെ. ഞങ്ങള്‍ തമ്മില്‍ 4-5 വയസ്സിന്റെ വ്യത്യാസമേ കാണൂ. സില്‍ക്കിനെ പോലെ ഊഷ്മളമായി ഇടപ്പെടുന്ന, അത്ഭുതപ്പെടുത്തുന്ന, ഇന്റലിജന്റ് ആയൊരു സ്ത്രീയെ ഒരിക്കലും മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല” എന്നാണ് ഖുശ്ബു പറയുന്നത്.

അതേസമയം, മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്ന സില്‍ക്ക് 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 1979ല്‍ ‘വണ്ടിചക്രം’ എന്ന തമിഴ് ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറില്‍ ബ്രേക്കായി മാറിയത്. 1996 സെപ്റ്റംബര്‍ 23ന് ആണ് സില്‍ക്ക് അന്തരിച്ചത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ