പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായിട്ടില്ല: ഫഹദ് ഫാസില്‍

‘പുഷ്പ 2’ ബോക്‌സ് ഓഫീസില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുന്നുണ്ടെങ്കിലും ഓപ്പണിങ് ദിനത്തില്‍ തന്നെ നെഗറ്റീവ് റിവ്യൂകളാണ് നേടിയത്. അല്ലു അര്‍ജുന്റെയോ ഫഹദ് ഫാസിലിന്റെയോ രശ്മിക മന്ദാനയുടെയോ അഭിനയമൊന്നും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടില്ല, മറിച്ച് ട്രോളുകളാണ് സിനിമയ്‌ക്കെതിരെ ഉയരുന്നത്. ചിത്രത്തില്‍ ഭന്‍വന്‍ സിങ് ഷെഖാവത്ത് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.

പുഷ്പയിലെ തന്റെ വേഷത്തെ കുറിച്ച് ഫഹദ് മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുഷ്പ സിനിമ കൊണ്ട് തനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്നായിരുന്നു ഫഹദ് പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു ഫഹദിന്റെ ഈ തുറന്നു പറച്ചില്‍. ”പുഷ്പ എന്ന ചിത്രം കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ല.”

”ഇത് ഞാന്‍ പുഷ്പ സംവിധായകന്‍ സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് മറച്ച് വയ്‌ക്കേണ്ട കാര്യമില്ല, ഇതില്‍ ഞാന്‍ സത്യസന്ധനായിരിക്കണം. ഇവിടെ ജോലി ചെയ്യുന്ന ആരോടും അനാദരവ് ഇല്ല. പ്രേക്ഷകര്‍ പുഷ്പയില്‍ എന്നില്‍ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കുന്നെങ്കില്‍ അത് വേണ്ട. ഇത് പൂര്‍ണ്ണമായും സുകുമാര്‍ സാറിനൊപ്പം ജോലി ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശം.”

”എന്റെ ജോലി എന്താണ് എന്നതില്‍ എനിക്ക് വ്യക്തതയുണ്ട്” എന്നായിരുന്നു ഫഹദ് പറഞ്ഞത്. അതേസമയം, ഓപ്പണിങ് ദിനത്തില്‍ 175.1 കോടി രൂപ കളക്ഷന്‍ നേടിയ പുഷ്പ 2 രണ്ടാം ദിനം 417 കോടി രൂപ വരെയാണ് കളക്ഷനായി നേടിയിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ