ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് പണം വേണമായിരുന്നു.. എന്റെ തമിഴ് പോലും ഡബ്ബ് ചെയ്തത് മറ്റ് നടന്മാരായിരുന്നു: അജിത്ത്

ഇന്ന് 54-ാം ജന്മദിനം ആഘോഷിക്കുകയാണ് നടന്‍ അജിത്ത്. ഒരിക്കലും പ്ലാന്‍ ചെയ്ത് സിനിമയില്‍ എത്തിയ ആളല്ല അജിത്ത്. തന്റെ ജീവിതസാഹചര്യങ്ങളെ തുടര്‍ന്ന് കടം വീട്ടാനായാണ് നടന്‍ സിനിമയില്‍ അഭിനയിക്കാനൊരുങ്ങിയത്. ഇതിനെ കുറിച്ച് അജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”ആദ്യ കാലത്ത് ഒരു തെലുങ്ക് സിനിമയുടെ ഓഡിഷനില്‍ പങ്കെടുക്കാനുള്ള അവസരം എനിക്ക് കിട്ടി. എനിക്ക് ആ ഭാഷ സംസാരിക്കാന്‍ അറിയില്ല. പക്ഷേ ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു. നമ്മുടെ കുടുംബത്തില്‍ നിന്ന് ആരും സിനിമാ മേഖലയില്‍ ഇല്ല എന്നാണ് അച്ഛനും അമ്മയും അന്ന് എന്നോട് പറഞ്ഞത്. ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം.”

”പക്ഷേ അഭിനയിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍, എനിക്ക് വന്ന ഈ അവസരം ഞാന്‍ നിരസിച്ചു എന്ന് അറിയുമ്പോള്‍ എന്തായിരിക്കും പറയുക. അവര്‍ക്ക് അതില്‍ എത്ര മാത്രം ദേഷ്യമുണ്ടാകും’ എന്ന് ഞാന്‍ അവരോട് തിരിച്ചു പറഞ്ഞു. ജീവിതം നമുക്ക് മുന്നില്‍ തുറന്നു തരുന്ന അവസരം ഉപയോഗിക്കാതിരിക്കുന്നത് പാപമാണ്. അന്നൊക്കെ ഞാനൊരു നിഷ്‌കളങ്കനായിരുന്നു.”

”മുമ്പ് ഒരു അഭിമുഖത്തില്‍ അഭിനയത്തിലേക്ക് വരാനുണ്ടായ കാരണത്ത കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചിരുന്നു. എന്റെ ബിസിനസ് പൊട്ടിത്തകര്‍ന്നു. അതുകൊണ്ട് എനിക്ക് കുറച്ച് കടബാധ്യതയുണ്ടായി. ഒന്ന് രണ്ട് സിനിമകളൊക്കെ ചെയ്ത് ആ കടം വീട്ടുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്ന് ഞാന്‍ അദ്ദേഹത്തോട് മറുപടിയായി പറഞ്ഞു.”

”എന്റെ മറുപടി കേട്ട് അദ്ദേഹം ശരിക്കും അമ്പരന്നു പോയി. എത്ര പേര്‍ക്ക് കടം തിരിച്ച് വീട്ടണമെന്ന് ആഗ്രഹമുണ്ടാകും? അപ്പോള്‍, ഇരുട്ടിലേക്ക് അല്ലെങ്കില്‍ ഒന്നും അറിയാത്ത ഒരു സ്ഥലത്തേക്ക് എടുത്തു ചാടാന്‍ ഞാനെടുത്ത തീരുമാനത്തെ നിങ്ങള്‍ എന്തുകൊണ്ട് അഭിനന്ദിക്കുന്നില്ല. എന്റെ ആദ്യത്തെ ചില സിനിമകളൊക്കെ കണ്ടാല്‍ ഞാനൊരു ഭയങ്കര നടനായി തോന്നും.”

”തമിഴില്‍ പോലും എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് മറ്റ് നടന്മാരായിരുന്നു. എന്റെ ഇംഗ്ലീഷ് ഉച്ചാരണം പോലും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴും മിമിക്രി താരങ്ങള്‍ എന്റെ പഴയകാലത്തെ കാര്യങ്ങളൊക്കെ അനുകരിക്കാറുണ്ട്. ഞാന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു, എന്റേതായ രീതിയില്‍ ജോലി ചെയ്തു. എന്റെ തമിഴിലും അതുപോലെ മറ്റിടങ്ങളിലും ഞാന്‍ പ്രവര്‍ത്തിച്ചു.”

”കരിയറില്‍ ഞാന്‍ എപ്പോഴും ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തിയിരുന്നു. ചില കാര്യങ്ങള്‍ വിധിക്കപ്പെട്ടതാണ് എങ്കിലും. ഈ ദിവസം നിങ്ങള്‍ ജീവിക്കുക, സത്യസന്ധമായി ജോലി ചെയ്യുക. പ്രശസ്തനാകാനോ അല്ലെങ്കില്‍ പ്രശസ്തി ആഗ്രഹിച്ചോ അല്ല ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എന്റെ കടങ്ങള്‍ വീട്ടാന്‍ എനിക്ക് പണം വേണമായിരുന്നു” എന്നായിരുന്നു അജിത്തിന്റെ വാക്കുകള്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി