എന്നെ ഏറ്റവും സന്തോഷിച്ചത് ജോണ്‍ കൊക്കനൊപ്പമുള്ള ജീവിതമായിരുന്നു; വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരു പോലെ ആരാധകരുള്ള നടിയാണ് മീരാ വാസുദേവ്. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹമോചനത്തെ കുറിച്ച് മീര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് മീര ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. തൻ്റെ രണ്ടാം ഭർത്താവിനൊപ്പമുള്ള ജീവിതമാണ് താനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തന്നിട്ടുള്ളതെന്നാണ് മീര പറയുന്നത്

എല്ലാവരുടെ ജീവിതത്തിലും അപ് ആന്‍ഡ് ഡൗണ്‍ ഉണ്ടാകും. തന്റെ ജീവിതത്തിലുമുണ്ടായി. പക്ഷേ ജോണ്‍ കൊക്കനൊപ്പം ജീവിച്ച കാലത്താണ് താൻ ഏറ്റവും കൂടുതൽ സന്തോഷിവതിയായിരുന്നത്. പക്ഷേ പിന്നീടൊരു ഘട്ടത്തില്‍ രണ്ടാള്‍ക്കും പരസ്പരം അകലേണ്ടി വന്നു. എങ്കിലും മകന്‍ അരിഹയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും തങ്ങൾ ഒരുമിച്ചാണ്  ചെയ്യാറുള്ളതെന്നും മീര പറഞ്ഞു.

ളരെ ഫോക്കസ്ഡ് ആയി കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് താന്‍. അതുകൊണ്ടു തന്നെ നെഗറ്റീവ് ന്യൂസ് താൻ മൈന്‍ഡ് ചെയ്യാറില്ലെന്നും  അവർ പറഞ്ഞു.  മാനസികമായും ശാരീരികമായും സ്പിരിച്വലായും ഫിറ്റ് ആയിരിക്കുക, അരിഹയുടെ ഏറ്റവും നല്ല അമ്മയാവുക, ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തുക എന്നിവയാണ് തന്റെ ഇപ്പോഴത്തെ ചിന്തകൾ.മനസ് കരുത്തോടെ ഇരിക്കുന്നതിനായി തന്നെ പ്രചോദിപ്പിക്കുന്നവരുടെ ചിത്രങ്ങള്‍ മുറിയില്‍ സ്റ്റാപ്പിള്‍ ചെയ്ത് വച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

സീരിയലിലൂടെയാണ് താൻ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് നീണ്ട പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ടെലിവിഷനിലേക്ക് മടങ്ങി എത്തിയത്. സിനിമയെക്കാള്‍ മികച്ച സ്വീകാര്യതയാണ് സീരിയലുടെ തനിക്ക് ഇപ്പോൾ ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്‌നേഹത്തോടെയും ആരാധനയോടെയും പെരുമാറുന്ന പ്രേക്ഷകര്‍ മലയാളത്തിലേ ഉള്ളു. വീട്ടിലെ കുട്ടി എന്ന സ്‌നേഹമാണ് അവര്‍ക്ക്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് താൻ താമസമാക്കിയതെന്നും മീര  കൂട്ടിച്ചേർത്തു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ