വിജയ് സാറിന്റെ ശമ്പളമുണ്ടെങ്കിൽ 'മഞ്ഞുമ്മൽ' പോലെ 15 സിനിമകൾ എടുക്കാം; വൈറലായി പ്രേക്ഷകന്റെ കമന്റ്

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. 12 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്.

തമിഴ്നാട്ടിൽ നിന്ന് മാത്രമായി 25 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചുരുങ്ങിയ ബഡ്ജറ്റിൽ സൂപ്പർ താരങ്ങളില്ലാതെ ഇത്രയും കളക്ഷൻ സൃഷ്ടിച്ച മഞ്ഞുമ്മൽ ബോയ്സ് മറ്റ് സിനിമകൾക്ക് മാതൃകയാണ് എന്നാണ് തമിഴ് പ്രേക്ഷകർ പറയുന്നത്.

വിജയ് യുടെ പ്രതിഫലം 150 കോടി രൂപയാണ്, അത്രയും പണമുണ്ടെങ്കിൽ മഞ്ഞുമ്മൽ പോലെ 15 സിനിമകൾ എടുക്കാമെന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ പറയുന്നത്.

“ഇവിടെ ഞങ്ങളുടെ വിജയ് സാറിന്റെ ശമ്പളത്തിൽ നിങ്ങൾക്ക് അവിടെ 15 പടമെടുക്കാം. 150-160 കോടിയല്ലേ വാങ്ങുന്നത്? അതിന് മഞ്ഞുമ്മൽ ബോയ്സ് പോലെ നല്ല 15 പടമെടുക്കാം. തിയേറ്ററിലും നന്നായി ഓടും. ഇവിടെ തന്നെ 11 ദിവസമായി ഹൗസ് ഫുളാണ്. നല്ല കഥയെടുത്താൽ ഓഡിയൻസ് കാണാൻ എത്തും.”

ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്ത് വന്നത്. അനുരാഗ് കശ്യപ്, പാ രഞ്ജിത്ത്, ഗൗതം വാസുദേവ് മേനോൻ തുടങ്ങീ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചത്. ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ 125 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്