രാഹുല്‍ ഗാന്ധിയെ കുറിച്ച് സിനിമ ചെയ്യാന്‍ അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളത്?; പരിഹസിച്ച് വിവേക് ഒബ്‌റോയ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. രാഹുല്‍ ഗാന്ധിയെ കുറിച്ച് സിനിമ ചെയ്യാന്‍ അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളതെന്നും, ചിത്രം ചെയ്താല്‍ തന്നെ എല്ലാം തായലാന്‍ഡില്‍ ചിത്രീകരിക്കേണ്ടി വരുമെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു. പി എം നരേന്ദ്രമോദി സിനിമയുമായി ബന്ധപ്പെട്ട് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരിഹാസം.

താന്‍ നരേന്ദ്രമോദിയുടെ വലിയ ആരാധകനാണെന്നും വിവേക് ഒബ്‌റോയ് പറയുന്നു. “റെയില്‍വെ സ്റ്റേഷനില്‍ ചായ വിറ്റ് നടന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ജാതിയുടെയോ സംഘടനയുടെയോ പിന്‍ബലമില്ലാതെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഇന്ന് അമേരിക്കന്‍ പ്രസിഡന്റുമായും ജപ്പാന്‍ പ്രധാനമന്ത്രിയുമായും മുഖാമുഖം സംസാരിക്കുന്ന ലോകനേതാവാണ് അദ്ദേഹം. ഇതുപോലൊരു കഥാപാത്രം എപ്പോഴും ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല.” അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തfരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ