ആറാട്ടിന് ആനയെ എഴുന്നള്ളിക്കുന്ന പോലെയാണ് മമ്മൂക്കയുടെ വരവ്, എനിക്ക് അപകടം പറ്റിയപ്പോള്‍ ഷൂട്ട് നിര്‍ത്തി എത്തി: വിഷ്ണു ഉണ്ണികൃഷ്ണന്‍

തനിക്ക് അപകടം പറ്റിയപ്പോള്‍ മമ്മൂട്ടി കാണാന്‍ വന്നതിനെ കുറിച്ച് പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ഹൈദരാബാദില്‍ ഷൂട്ടിംഗില്‍ ആയിരുന്ന താരം ചിത്രീകരണം നിര്‍ത്തിച്ച് തന്നെ കാണാന്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു എന്നാണ് വിഷ്ണു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”മമ്മൂക്കയുടെ കൂടെയാണ് ഞാന്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. ചെറിയ വേഷങ്ങളൊക്കെ ഉള്ളൂ. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍, എനിക്ക് ഒരു അപകടം പറ്റി. പിന്നെ അത് ചെയ്യാന്‍ പറ്റിയില്ല. അന്ന് മമ്മൂക്ക എന്നെ കാണാന്‍ ഹൈദരബാദില്‍ നിന്നും ഷൂട്ടൊക്കെ നിര്‍ത്തിവച്ച് ആശുപത്രിയില്‍ വന്നു.”

”പുള്ളി വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കയ്യൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ ഇങ്ങനെ വരുന്നു. നോക്കിയപ്പോള്‍ മമ്മൂക്ക. മമ്മൂക്ക ഈ സെറ്റിലേക്ക് കയറി വരുമ്പോള്‍, ആറാട്ടിനൊക്കെ ആനയെ എഴുന്നള്ളിക്കില്ലേ, എല്ലാരും ഇങ്ങനെ അത്ഭുതപ്പെട്ട് അവയെ നോക്കില്ലേ…”

”അതുപോലെയുള്ള ഗാംഭീര്യത്തോടെയാണ് മമ്മൂക്കയുടെ വരവും. അതിങ്ങനെ നോക്കി നിന്ന് പോകും. അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുള്ളിയെ പഠിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭയങ്കര കാര്യമാണ്” എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

അതേസമയം, ‘കള്ളനും ഭഗവതിയും’ എന്ന ചത്രമാണ് താരത്തിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ശതാവരിപ്പുഴക്കരയിലെ ദുര്‍ഗ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിക്കുന്ന മാത്തപ്പന്റെ ജീവിതത്തില്‍ ഒരു ഭഗവതി കൂട്ടായി എത്തുന്നതാണ് ചിത്രത്തിന്റെ കഥ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ