അന്ന് വിരാട് കോഹ്‌ലി എന്നെ അറിയില്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ ഇഷ്ട ഗാനം എന്റേത്: സിമ്പു

വിരാട് കോഹ്‌ലിയെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം പറഞ്ഞ് നടന്‍ സിമ്പു. വിരാട് കോഹ്‌ലി തന്റെ ഇഷ്ട ഗാനത്തെ കുറിച്ച് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിമ്പുവിന്റെ ‘പത്തുതല’ എന്ന എന്ന ചിത്രത്തിലെ ‘നീ സിങ്കം താന്‍’ എന്ന ഗാനത്തെ കുറിച്ച് വിരാട് സംസാരിച്ചിരുന്നു. നേരിട്ട് കണ്ടപ്പോള്‍ അറിയില്ലെന്ന് പറഞ്ഞ അതേ കോഹ്‌ലിയാണ് ഇപ്പോള്‍ തന്റെ ഗാനം ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നത് എന്നാണ് സിമ്പു പറയുന്നത്.

”ഞാന്‍ പണ്ട് പറഞ്ഞിരുന്നു, അടുത്ത സച്ചിന്‍ വിരാട് ആണെന്ന്. അന്ന് എല്ലാവരും പറഞ്ഞു അവനൊക്കെ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്താകും. ഭയങ്കര ദേഷ്യമാണ് എന്നൊക്കെയാണ് പറഞ്ഞത്. പക്ഷേ ഇന്ന് വിരാട് എവിടെയാണ് നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരിക്കല്‍ ഞാന്‍ വിരാടിനെ നേരിട്ട് കണ്ടു. അന്ന് നേരിട്ട് പോയി സംസാരിക്കാം നമ്മുടെ വിരാടല്ലേ എന്നൊക്കെ വിചാരിച്ച് പോയി.”

”ഞാന്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ ആരാണെന്ന് ചോദിച്ചു. സിമ്പു ആണെന്ന് ഞാന്‍ മറുപടി നല്‍കി. എനിക്ക് നിങ്ങളെ അറിയില്ല എന്ന് പറഞ്ഞ് അന്ന് വിരാട് പോയി. എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് എനിക്ക് തന്നെ തോന്നി. ഒരു ദിവസം ഞാന്‍ ആരാണെന്ന് വിരാടിന് മനസിലാകും അന്ന് കാണിച്ചു കൊടുക്കാമെന്ന് അന്ന് ഞാന്‍ മനസില്‍ വിചാരിച്ചിരുന്നു.”

”അതിന് ശേഷമാണ് ആര്‍സിബിയുടെ വീഡിയോ കാണുന്നത്. അന്ന് എന്നെ അറിയില്ലെന്ന് പറഞ്ഞ ആളുടെ എന്റെ പാട്ടിനെ കുറിച്ച് സംസാരിക്കുന്ന ലെവലിലേക്ക് ഞാന്‍ എത്തി. ഇപ്പോഴും വിരാടിന് എന്നെ അറിയുമോ എന്ന് എനിക്കറിയില്ല. അദ്ദേഹം പറഞ്ഞത് ആ പാട്ടിനെ കുറിച്ചാണ്. അതില്‍ എന്റെ ഫോട്ടോ ഉണ്ട്” എന്നാണ് സിമ്പു ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും