ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ ആല്‍ബം കാസറ്റില്‍ ഇറക്കുവാന്‍ തുടങ്ങി, നിങ്ങളുടെ പഴയ ടേപ്പ് റെക്കോര്‍ഡര്‍ നന്നാക്കിയെടുക്കൂ: വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിന്റെ പാട്ടുകള്‍ എല്ലാം ഓഡിയോ കാസ്സറ്റ് രൂപേണ പുറത്തിറക്കാനുള്ള തീരുമാനം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപോഴിതാ ഹൃദയത്തിലെ ഗാനങ്ങള്‍ കേള്‍ക്കാനായി പുതിയ ടേപ്പ് റെക്കോര്‍ഡര്‍ വിനീത് വാങ്ങിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ യുബേയില്‍ നിന്നുമാണ് ടേപ്പ് റെക്കോഡര്‍ വാങ്ങിയതെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.

നിരവധി അന്താരാഷ്ട്ര ആര്‍ട്ടിസ്റ്റുകള്‍ ആല്‍ബം കാസറ്റില്‍ ഇറക്കുവാന്‍ ആരംഭിച്ചു എന്നും അങ്ങനെഒരു ട്രെന്‍ഡ് ലോകം എമ്പാടും വളരാന്‍ തുടങ്യെന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിന്റെ തിയേറ്റര്‍ റിലീസ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ആയ ശേഷം ഗാനങ്ങളുടെ അപ്‌ഡേറ്റ് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍:

ഞാന്‍ കാസറ്റ് പ്ലേയര്‍ യുബേയില്‍ നിന്നുമാണ് വാങ്ങിയത്. കടല്‍ കടന്നു വരുന്നതിനാല്‍ ഇറക്കുമതി തീരുവയും ഉണ്ട്. അത് ശ്രദ്ധിക്കുക. നിരവധി ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ ആല്‍ബം കാസറ്റില്‍ ഇറക്കുവാന്‍ തുടങ്ങി. ഫിസിക്കല്‍ കോപ്പികളോടുള്ള താത്പര്യം ലോകമെങ്ങും വളരുകയാണ്.

റിലീസ് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്ന ശേഷം സിനിമയിലെ ഗാനങ്ങള്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് അറിയിക്കാം. നിങ്ങളുടെ പഴയ ടേപ്പ് റെക്കോര്‍ഡര്‍ നന്നാക്കിയെടുക്കുക. സെക്കന്റ് ഹാന്‍ഡ് വാക്ക്മാന്‍ വാങ്ങുക. സാധ്യമെങ്കില്‍ പുതിയത് വാങ്ങുക.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍