വടകര ഒരു തിയേറ്ററില്‍ അങ്ങനെ ചിലര്‍ക്ക് അബദ്ധം പറ്റി, 'ഹൃദയ'ത്തിന്റെ പകുതിക്ക് വെച്ച് പലരും ഇറങ്ങിപ്പോയി: വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഹൃദയം’ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാരായി എത്തിയത്. വിനീതിന്റെ സംവിധാനത്തില്‍ എത്തിയ അഞ്ചാമത്തെ സിനിമയാണ് ഹൃദയം.

സിനിമ റിലീസായ ദിവസം ഒരു തരം മരവിപ്പായിരുന്നു തനിക്ക് എന്നാണ് വിനീത് പറയുന്നത്. ഇന്റര്‍വെല്‍ സമയത്ത് ചിലര്‍ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍ ആകാശം നോക്കി നില്‍ക്കുകയായിരുന്നു.

ഒരു ഭാവവ്യത്യാസവുമില്ലാതെ മരച്ചില്ലകളിലേക്ക് നോക്കിയാണ് നിന്നത്. ഒരു മരവിപ്പായിരുന്നുവെന്ന് പറയാം. പിന്നീട് സുചിത്ര ആന്റി വിളിച്ച് പടം കാണാന്‍ വരുന്നില്ലേയെന്ന് ചോദിച്ചപ്പോഴാണ് താന്‍ സ്വബോധത്തിലേക്ക് എത്തിയത്. മൂന്ന് മണിക്കൂര്‍ എന്നുള്ളത് ആള്‍ക്കാര്‍ക്ക് ലാഗ് അടിക്കുമോ എന്ന് ടെന്‍ഷനുണ്ടായിരുന്നു.

അതൊന്നും സംഭവിച്ചില്ല. ഇടവേള എന്ന് മറ്റ് സിനിമകളിലെപ്പോലെ എഴുതി കാണിച്ചിരുന്നില്ല. പകരം പിന്നണി പ്രവര്‍ത്തകരുടെ പേരുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. അതുകൊണ്ട് പലരും സിനിമ തീര്‍ന്നുവെന്ന് കരുതി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിട്ടുണ്ട്.

വടകര ഒരു തിയേറ്ററില്‍ നിന്ന് അങ്ങനെ ചിലര്‍ക്ക് അബദ്ധം പറ്റിയെന്ന് അവിടുന്ന് വിളിച്ച് പറഞ്ഞിരുന്നു എന്നാണ് വിനീത് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, വിനീതിനൊപ്പം ഗായകന്‍ വേണുഗോപാലിന്റെ മകന്‍ അരവിന്ദ് അടക്കം ആറോളം സഹസംവിധായകരാണ് ഹൃദയത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി