ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ; പത്തൊന്‍പതാം നൂറ്റാണ്ട് ഉടൻ എത്തുമെന്ന് വിനയന്‍

സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്. ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ, ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് വിനയന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവല്‍ സീസണില്‍ ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തില്‍ ”പത്തൊമ്പതാം നൂറ്റാണ്ട് ‘ എന്ന സിനിമയും അതിന്റെ പ്രമേയവും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു..
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ
ആക്ഷന്‍ പാക്ഡ് ആയ ഒരു മാസ്സ് എന്റര്‍ടെയിനറായി തന്നെയാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്.. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ ഏകകണ്ഠമായി അംഗീകരിച്ച പ്രേക്ഷകര്‍, സിനിമയേയും സ്വീകരിക്കും എന്നു ഞാന്‍ പ്രത്യാശിക്കുന്നു..
പ്രമേയം കൊണ്ടും ചിത്രത്തിന്റെ വലിപ്പം കൊണ്ടും ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി അവതരിപ്പിക്കാവുന്ന ”പത്തൊന്‍പതാം നുറ്റാണ്ട്” മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവല്‍ സീസണില്‍ തന്നെ തീയറ്ററുകളില്‍ എത്തിക്കാന്‍ കഴിയുമെന്നു കരുതുന്നു.. മറ്റ് യാതൊരു അവകാശ വാദവുമില്ലങ്കിലും നിങ്ങളേവരുടെയും ആശിര്‍വാദങ്ങളുടെ അവകാശിയാകാന്‍ ആഗ്രഹിക്കുന്നു..

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ