'ശമ്പളമൊക്കെ വാങ്ങിക്കുന്നതല്ലേ കുറച്ചു കൂടി ഒന്ന് അഭിനയിച്ചൂടെ' എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്

തന്റെ പുതിയ ചിത്രം കനകം കാമിനി കലഹത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ വിനയ് ഫോര്‍ട്ട്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്ക് ഒരു അഭിമാനമൊക്കെ തോന്നും, അത്തരത്തില്‍ വളരെ സന്തോഷവും അഭിമാനവും തോന്നിയ സിനിമയാണ് ഇതെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.

‘കോവിഡ് കാലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ആര്‍ക്കും അസുഖം വരാതിരിക്കാന്‍ എല്ലാവരേയും ഹോട്ടലില്‍ കയറ്റിയ ശേഷം വാതില്‍ അടച്ചു. മുഴുവന്‍ ഷൂട്ടും കഴിഞ്ഞ ശേഷമാണ് പിന്നീട് ഞങ്ങളെയൊക്കെ പുറത്തിറക്കിയത്.

നമ്മള്‍ ഒരു പുതിയ പരിപാടി ശ്രമിച്ചു നോക്കിയതാണ്. ഇതിന് മുമ്പും പല സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോഴും ‘ശമ്പളമൊക്കെ വാങ്ങിക്കുന്നതല്ലേ കുറച്ചു കൂടി ഒന്ന് അഭിനയിച്ചൂടെ’ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. അഭിനയിക്കുന്നത് മനസിലാകുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്.

‘നിങ്ങള്‍ കുറച്ചു കൂടി ആക്ട് ചെയ്യണ’മെന്ന് ഭാര്യ വരെ പറഞ്ഞിട്ടുണ്ട്. എങ്ങനെ ആക്ട് ചെയ്യാതിരിക്കാമെന്ന് പഠിച്ച് ഒരുപാട് വര്‍ഷം ശ്രമിച്ച ശേഷമാണ് ഇങ്ങനെയെങ്കിലും ചെയ്യാന്‍ പറ്റുന്നത്. എന്നാല്‍ കനകം കാമിനി കലഹത്തില്‍ മറ്റൊരു പരീക്ഷണമാണ് നടത്തിയത്’- വിനയ് പറഞ്ഞു.

Latest Stories

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ