മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റമാണ് മമ്മൂക്കയും അദ്ദേഹത്തിന്റെ സിനിമകളും: വിനയ് ഫോർട്ട്

സമീപകാലത്ത് മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റമാണ് മമ്മൂട്ടിയും അദ്ദേഹം ചെയ്യുന്ന സിനിമകളുമെന്ന് നടൻ വിനയ് ഫോർട്ട്. മമ്മൂട്ടിയെ പോലെയൊരു മെഗാസ്റ്റാർ ഇത്തരം സിനിമകൾ ചെയ്യുമ്പോൾ അത് തന്നെ പോലെയുള്ള സാധാരണക്കാരന് പ്രതീക്ഷയാണ് എന്നാണ് വിനയ് ഫോർട്ട് പറയുന്നത്.

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് വിനയ് ഫോർട്ട് പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്.

“അവർ അങ്ങനെയുള്ള സിനിമകൾ ചെയ്യുന്നത് വലിയ പ്രചോദനമല്ലേ. ഈയടുത്ത് മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല മാറ്റങ്ങൾ എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയുക മമ്മൂക്കയുടെ പരീക്ഷണങ്ങളാണ് എന്നായിരിക്കും.

മമ്മൂക്ക ചെയ്യാനുള്ളതെല്ലാം ചെയ്‌ത്‌ കഴിഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം പുതിയ കഥകളും കഥാപാത്രങ്ങളും തേടി പോവുകയാണ്. എന്റെ പ്രായത്തിലുള്ള അഭിനേതാക്കാൾ, അയ്യോ ഈ കഥാപാത്രം ഞാൻ ചെയ്താൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്ന സമയത്താണ് അദ്ദേഹം അതിനെയെല്ലാം പുറംക്കാലുകൊണ്ട് അടിച്ച് കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് തന്നെ മലയാള സിനിമയിൽ അടുത്ത് നടന്ന ഏറ്റവും നല്ല കാര്യം മമ്മൂക്ക തെരഞ്ഞെടുക്കുന്ന സിനിമകളും അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങളുമാണ്. അത് എന്നെ പോലെയുള്ള സാധാരണക്കാർക്ക് വലിയ രീതിയിൽ പ്രചോദനമാവുന്നുണ്ട്.

ഫാമിലിയുടെ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ, ഐ.എഫ്.എഫ്.കെ സ്ക്രീനിങ്ങിന് ശേഷം എന്നോട് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്, ഇങ്ങനെയൊരു ഡാർക്ക് കഥാപാത്രം ചെയ്യാൻ എന്തായിരുന്നു മോട്ടിവേഷനെന്ന്.

ഞാൻ പറഞ്ഞു, സാർ ഞാൻ വർക്ക് ചെയ്യുന്നത് മലയാള സിനിമയിലാണ്. ഞങ്ങളുടെയൊക്കെ തലതൊട്ടപ്പൻ ഇതിൻ്റെയെല്ലാം നൂറ് മടങ്ങ് ഡാർക്ക് ആയിട്ടുള്ള വേഷങ്ങൾ ചെയ്‌ത്‌ വെച്ചിട്ടുണ്ട്.

ഒരു മെഗാസ്റ്റാർ ഒന്നിനെയും പേടിക്കാതെ എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്ത‌് കൊണ്ടിരിക്കുമ്പോൾ എന്നെ പോലെയൊരാൾക്ക് ഇവിടെ എന്തുംചെയ്യാം.

ഇത് കേരളമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ളത് ഇവിടെയാണ്. നമ്മൾ ഇവിടെ ഇത്‌ ചെയ്‌തില്ലെങ്കിൽ വേറേ ആര് ചെയ്യും. അതിനുള്ള വലിയ പ്രചോദനമാണ് അദ്ദേഹം.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ