എനിക്കാണ് തെറ്റുകള്‍ സംഭവിച്ചത്, അച്ഛനെയും അമ്മയേയും പറഞ്ഞ് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്, മക്കള്‍ക്ക് മനസിലായി; വിവാഹമോചനത്തെ കുറിച്ച് വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ പിന്തുണയാണ് തരുന്നതെന്നും വിജയ് പറയുന്നത്.

അച്ഛനെയും അമ്മയേയും ഇക്കാര്യം പറഞ്ഞ് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ അങ്ങനെയാണ്. നമ്മളെ പോലെ പെട്ടെന്ന് തീരുമാനമെടുക്കാനും നടപ്പിലാക്കാനും ഒന്നും അവര്‍ക്കാവില്ല. പക്ഷേ, എന്നെയും ദര്‍ശനയേയും സംബന്ധിച്ചിടത്തോളം നല്ല സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ഇതാണ് നല്ലതെന്ന് ഞങ്ങള്‍ക്കറിയാം.

മോള്‍ക്ക് കാര്യങ്ങള്‍ അറിയാം, അവള്‍ക്ക് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ മനസിലാകുന്നുമുണ്ട്. പക്ഷേ മോന്റെ കാര്യം അങ്ങനെയല്ല. അവന്‍ കുറച്ചു കൂടി കുഞ്ഞാണ്. ചില സംശയങ്ങളൊക്കെ ചോദിക്കും. എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് അവരോട് രണ്ടുപേരോടും പറയാറുണ്ട്.

ജീവിതത്തില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കരുത്, ഒരാള്‍ എങ്ങനെയാകരുത് എന്നൊക്കെ അവര്‍ പഠിക്കാന്‍ വേണ്ടിയാണ് അവരോട് എനിക്ക് സംഭവിച്ച് തെറ്റുകള്‍ തുറന്നു പറയുന്നത്. എന്നോട് ഇതേപ്പറ്റി ചോദിക്കുന്നവരോടും എന്റെ ഭാഗത്താണ് തെറ്റെന്ന് ഞാന്‍ സമ്മതിക്കാറുണ്ട്. നിന്റെ ഭാഗത്താണ് തെറ്റെങ്കിലും അത് ഇങ്ങനെ പറഞ്ഞു നടക്കേണ്ടെന്ന് പലരും ഉപദേശിക്കാറുണ്ട്.

എന്റെ തെറ്റല്ലേ, അപ്പൊ അത് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം ഞാന്‍ കാണിക്കണ്ടേ. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് അതിന്റെ വില കൊടുക്കേണ്ടിവരും എന്ന് മക്കള്‍ മനസിലാക്കേണ്ടതുണ്ട്. ഭാവിയില്‍ അവരെ ഉപദേശിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് വിജയ് യേശുദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2007ല്‍ ആയിരുന്നു വിജയ്യും ദര്‍ശനയും വിവാഹിതരായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ