ബാര്‍ബര്‍ ഷോപ്പ് ഉണ്ടെങ്കില്‍ എല്ലാ ദിവസവും പോയി മുടി വെട്ടാനാകുമോ? എല്ലാവരോടും ഇക്കാര്യം വിശദീകരിച്ച് നടക്കാനാകുമോ: വിജയ് യേശുദാസ്

പുതിയ സിനിമയ്ക്കായി താന്‍ മുടിയും താടിയും വളര്‍ത്തിയപ്പോള്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് പറഞ്ഞ് ഗായകനും നടനുമായ വിജയ് യേശുദാസ്. വിജയ് നായകനായി ‘ക്ലാസ് ബൈ എ സോള്‍ജ്യര്‍’ എന്ന ചിത്രമാണ് ഇപ്പോള്‍ തിയേറ്ററില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയ ലുക്കിലാണ് വിജയ് എത്തിയത്.

ബാര്‍ബാര്‍ ഷോപ്പ് ഉണ്ടല്ലോ, പോയി മുടി വെട്ടിക്കൂടെ എന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നാണ് വിജയ് യേശുദാസ് പറയുന്നത്. ”ബാക്കിയുള്ളവര്‍ നമ്മളെ കുറിച്ച് എന്ത് പറയും എന്ന് വിചാരിച്ച് നമ്മള്‍ നമ്മളെ തന്നെ ഇല്ലാണ്ടാക്കരുത്. വീട്ടിലുള്ളവര്‍ ആയാലും പുറത്തു നിന്നുള്ളവര്‍ ആയാലും അവര് അഭിപ്രായം പറയും.”

”എന്തിനാ ഇങ്ങനെ താടി വളര്‍ത്തിയെ, എന്തിനാ ഇങ്ങനെ മുടി വളര്‍ത്തിയെ എന്ന് ചോദിക്കും. എനിക്ക് അതിനൊരു കാരണമുണ്ട്, ഇത് എന്റെ വീട്ടിലുള്ളവരോടും പുറത്തുള്ളവരോടും എനിക്ക് വിശദീകരിക്കേണ്ട കാര്യമില്ല. അയ്യോ എന്താ ഇങ്ങനെ നരച്ചിരിക്കുന്നത്? അയ്യോ എന്താ ഇങ്ങനെ നീട്ടി വച്ചിരിക്കുന്നത്? ട്രിം ചെയ്തൂടെ, ബാര്‍ബര്‍ ഷോപ്പ് ഉള്ളതല്ലേ? എന്ന ചോദ്യങ്ങള്‍ വന്നു.”

”ബാര്‍ബര്‍ ഷോപ്പ് ഒക്കെ അവിടെ ഉണ്ടാകും, എന്നും പറഞ്ഞ് എല്ലാ ദിവസവും പോയി വെട്ടാനാകുമോ? ഇത് വേറൊരു കാര്യത്തിനാണെന്ന് ഞാന്‍ പറയും. ഇത് വേറൊരു പ്രോജക്ടിന് വേണ്ടിയാണെന്ന് എല്ലാവരുടെ അടുത്തും പോയി പറഞ്ഞു കൊണ്ട് നടക്കാനെ നമുക്ക് സമയം ഉണ്ടാവുകയുള്ളു” എന്നാണ് വിജയ് യേശുദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, 17 വയസുകാരിയായ ചിന്മയി നായര്‍ ആണ് ക്ലാസ് ബൈ എ സോള്‍ജ്യര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബാലതാരം മീനാക്ഷിയാണ് വിജയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. നവംബര്‍ 24ന് ആണ് ചിത്രം റിലീസ് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ