കൃതി ഷെട്ടിയാണ് നായിക എങ്കില്‍ കൂടെ അഭിനയിക്കില്ല..; കാരണം വ്യക്തമാക്കി വിജയ് സേതുപതി

കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമാണ് വിജയ് സേതുപതി. ഒരു സിനിമയില്‍ മകളായി അഭിനയിച്ച നായികയുടെ കൂടെ അടുത്ത ചിത്രത്തില്‍ റൊമാന്‍സ് ചെയ്ത് അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്.

രണ്ട് വര്‍ഷം മുമ്പ് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖമാണ് വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. 2021-ല്‍ പുറത്തിറങ്ങിയ ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് സിനിമയില്‍ കൃതി ഷെട്ടിയുടെ അച്ഛനായി വിജയ് സേതുപതി അഭിനയിച്ചിരുന്നു. ഏറ്റവും മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ചിത്രം നേടിയിരുന്നു.

”ഉപ്പെണ്ണ എന്ന ചിത്രത്തില്‍ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷമാണ് ഞാന്‍ ചെയ്തത്. സിനിമയുടെ വന്‍ വിജയത്തിന് ശേഷം ഞാന്‍ തമിഴില്‍ മറ്റൊരു സിനിമയില്‍ ഒപ്പുവച്ചിരുന്നു. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കയ്യില്‍ കിട്ടി, ഞാന്‍ നോക്കിയപ്പോള്‍ അത് കൃതി ആണ്.”

”ഉടന്‍ ഞാന്‍ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയില്‍ ഞാന്‍ അവളുടെ അച്ഛനായി വേഷമിട്ടതാണ് ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്ത് നിന്ന് ദയവായി ഒഴിവാക്കുക എന്ന് പറഞ്ഞു” എന്നാണ് വിജയ് സേതുപതി അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ