ആദ്യ സിനിമയോട് കൂടി തന്നെ ബോളിവുഡ് വിടേണ്ടി വരുമെന്ന് കരുതി, പക്ഷെ സംഭവിച്ചത് മറ്റൊന്ന്; വെളിപ്പെടുത്തി വിജയ് സേതുപതി

ആദ്യ സിനിമയോട് കൂടി തന്നെ ബോളിവുഡ് കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയിരുന്ന ആളാണ് താന്‍ എന്ന് വിജയ് സേതുപതി. കഴിഞ്ഞ വര്‍ഷമാണ് സേതുപതി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2023ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘മുംബൈകാര്‍’ ആണ് ആദ്യ ബോളിവുഡ് ചിത്രം.

തന്റെ ഹിന്ദി കേട്ട് പ്രേക്ഷകര്‍ ട്രോളുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഹിന്ദി ലോകം തന്നെ തുറന്ന മനസോടെ തന്നെ സ്വീകരിച്ചു. മുംബൈകാര്‍ സിനിമയ്ക്ക് ശേഷം സീ സ്റ്റുഡിയോയുടെ ‘സൈലന്റ് ഫീച്ചര്‍ ഗാന്ധി ടോക്‌സി’ലേക്കും കരാറൊപ്പിട്ടു. ഈ നേട്ടം കരിയറിലെ വലിയൊരു അനുഗ്രഹമാണ്.

എങ്കിലും തന്റെ ഭാഷാസ്‌കില്ലില്‍ അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ ഹിന്ദിലോകം തുറന്ന മനസോടെ തന്നെ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. അതിന് ശേഷം കിട്ടിയ ‘ഫര്‍സി’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി.

പ്രേക്ഷകര്‍ ട്രോളുമോയെന്ന് ഫര്‍സിയുടെ അണിയറക്കാരോട് ചോദിച്ചപ്പോള്‍ ബോളിവുഡ് പ്രേക്ഷകര്‍ താങ്കളെ സ്‌നേഹിക്കുമെന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് വിജയ് സേതുപതി പറയുന്നത്. അതേസമയം, ‘മെറി ക്രിസ്മസ്’ ആണ് വിജയ് സേതുപതിയുടെതായി തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്.

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക. ജനുവരി 12ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. അശ്വിനി കലേസ്‌കര്‍, രാധിക ആപ്‌തെ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.

ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനില്‍ സല്‍മാന്‍ ഖാന്‍, വിനയ് പതക്, പ്തിമ കസ്മി, ടിന്നു ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. തമിഴില്‍ രാധിക ശരത്കുമാര്‍, ഗായത്രി, ഷണ്‍മുഗരാജന്‍, കാവിന്‍ ജയ് ബാബു, രാജേഷ് വില്യംസ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകും.

Latest Stories

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍