എന്റെ വാനിനെ പിന്തുടരരുത്, നിങ്ങളുടെ പ്രവര്‍ത്തികള്‍ എന്നെ പരിഭ്രാന്തനാക്കുന്നു..; ആരാധകരോട് വിജയ്

‘ജനനായകന്‍’ സിനിമയുടെ ഷൂട്ടിങ്ങിന് പോകുന്നതിന് മുമ്പേ ആരാധകരോട് അഭ്യര്‍ത്ഥനയുമായി വിജയ്. കൊടൈക്കനാലിലേക്ക് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പോകുന്നതിന് മുമ്പാണ് വിജയ് സംസാരിച്ചത്. പൊതുവേദികളില്‍ തന്നെ കാണാനെത്തുമ്പോള്‍ അമിതാവേശം കാണിക്കരുതെന്നും അത്തരം പെരുമാറ്റങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും വിജയ് ആരാധകരോട് പറഞ്ഞത്.

”വിമാനത്താവളത്തില്‍ നമ്മുടെ സുഹൃത്തുക്കള്‍, സഹോദരങ്ങള്‍, സഹോദരിമാര്‍ ഒത്തുകൂടിയിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹത്തിന് വളരെയധികം നന്ദി. ഇന്ന് ജനനായകന്‍ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കൊടൈക്കനാലിലേക്ക് പോവുകയാണ്. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങുക.”

”എന്റെ വാനിനെ പിന്തുടരരുത്. ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തില്‍ നിന്നുകൊണ്ടും എന്നെ പിന്തുടരരുത്. കാരണം അത്തരം കാഴ്ചകള്‍ എന്നെ പരിഭ്രാന്തനാക്കുന്നു. നിങ്ങളെ അങ്ങനെയൊക്കെ കാണുന്നത് ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. മറ്റൊരു സാഹചര്യത്തില്‍ ഞാന്‍ നിങ്ങളെല്ലാവരെയും കണ്ടുമുട്ടുന്നതാണ്. എല്ലാവരെയും കാണാം” എന്നാണ് വിജയ് പറഞ്ഞത്.

അതേസമയം, കോയമ്പത്തൂരില്‍ നടന്ന ഒരു രാഷ്ട്രീയ പരിപാടിയില്‍ വിജയ്‌യെ കാണാന്‍ വേണ്ടി ഒരു ആരാധകന്‍ അദ്ദേഹത്തിന്റെ വാഹനത്തിന് മുകളില്‍ കയറിയിരുന്നു. പിന്നാലെ മറ്റൊരാളും ഇതേ ശ്രമം നടത്തിയിരുന്നു. നിരവധി പേര്‍ ഹെല്‍മറ്റില്ലാതെ താരത്തിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

2026ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന വിജയ് നിലവില്‍ എച്ച്. വിനോദിന്റെ ജനനായകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പൂജാ ഹെഗ്ഡെ ആണ് നായിക. ബോബി ഡിയോള്‍, മമിത ബൈജു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

7 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് സൈന നെഹ്‌വാൾ, കശ്യപ് നെതര്‍ലന്‍ഡ്‌സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍

'പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച തന്നെ'; മൂന്ന് മാസത്തിന് ശേഷം ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഏറ്റുപറച്ചില്‍; ടൂറിസ്റ്റുകളെ ഭീകരര്‍ ലക്ഷ്യംവെയ്ക്കില്ലെന്ന് കരുതി; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് മനോജ് സിന്‍ഹ

IND vs ENG: ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ, ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും

തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു, വിടവാങ്ങിയത് ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട 'അഭിനയ സരസ്വതി'

'ബിജെപിക്ക് ഇരട്ടത്താപ്പ്, ക്രൈസ്തവപീഡനങ്ങൾ അരുതെന്നുപറയാതെയാണ് കേരളത്തില്‍ ഭരണം പിടിക്കാനിറങ്ങിയത്'; കത്തോലിക്കാസഭയുടെ മുഖപത്രം

IND vs ENG: ഗില്ലിന് ടീം ഇന്ത്യയോടുള്ള പ്രതിബദ്ധതയെ സംശയിച്ച് സഞ്ജയ് മഞ്ജരേക്കർ