മരണശേഷം എല്ലാ അവയവങ്ങളും ദാനം ചെയ്യും: വിജയ് ദേവരകൊണ്ട

മരണശേഷം തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. താനും അമ്മയും അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തില്‍ അവരെ സഹായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങള്‍ പാഴാക്കി കളയുന്നതില്‍ ഞാന്‍ ഒരു അര്‍ത്ഥവും കാണുന്നില്ല. ഞാന്‍ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിജയ് പറയുന്നു.

സഹജീവികള്‍ക്ക് വേണ്ടി വൈകാരികമായി സംഭാവന ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ടെന്നത് അവിശ്വസനീയമാണ്. അതൊരു മനോഹരമായ കാര്യമാണ്,” താരം കൂട്ടിച്ചേര്‍ത്തു.ലൈഗര്‍’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു,

ഇത് നടനും സംവിധായകനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. സംവിധായകന്‍ ശിവ നിര്‍വാണയുടെ ‘കുഷി’ ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം, സാമന്തയും ഇതില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ