ആ നടന്‍ മദ്യപിച്ച് ഉറങ്ങി, വിളിച്ചിട്ട് കതക് തുറക്കാതെയായപ്പോള്‍ ഭയന്നു.. കേരളത്തില്‍ സിന്തറ്റിക് ഡ്രഗ്‌സിന്റെ കടന്നുകയറ്റമാണ്: വിജയ് ബാബു

തന്റെ സിനിമയുടെ സെറ്റില്‍ ഒരു നടന്‍ മദ്യപിച്ച് ഉറങ്ങി പോയിട്ടുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കവെയാണ് വിജയ് ബാബു ‘ആട്: ഒരു ഭീകര ജീവിയാണ്’ സിനിമയുടെ സെറ്റില്‍ നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞത്. ഷൂട്ടിന് ആ നടന്‍ എത്താതിനാല്‍ സീന്‍ എടുക്കാനും പറ്റിയില്ല എന്നാണ് വിജയ് വെളിപ്പെടുത്തിയിരിക്കുന്നത്.

”എന്റെ ഒരു സിനിമയുടെ സമയത്ത് ഒരു നടന്‍ മദ്യപിച്ച് ഉറങ്ങപ്പോയി. പുള്ളിക്ക് ഫാമിലിയുമായി ബന്ധപ്പെട്ട എന്തോ ടെന്‍ഷനായിരുന്നു. പക്ഷെ ഞങ്ങള്‍ ചെന്ന് വിളിച്ചിട്ട് പുള്ളി കതക് തുറന്നില്ല. സഹനടനായിരുന്നു. ഞങ്ങള്‍ എടുക്കുന്ന സീനില്‍ പുള്ളി വേണം. കണ്‍ടിന്യൂവിറ്റിയാണ്. ഒഴിവാക്കാന്‍ പറ്റില്ല. ആട് സിനിമയുടെ ഷൂട്ട് സമയത്താണെന്ന് തോന്നുന്നത്. എത്ര വിളിച്ചിട്ടും പുള്ളി കതക് തുറന്നില്ല.”

”ഹോട്ടലിലേക്ക് ലൊക്കേഷനില്‍ നിന്നും എത്താന്‍ ഒരു മണിക്കൂര്‍ വേണം. എല്ലാവരും രാവിലെ സെറ്റിലെത്തി പുള്ളി മാത്രം എത്തിയില്ല. അദ്ദേഹം വരാത്തതുകൊണ്ട് സീനും ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല. പുള്ളി അങ്ങനെ കുടിക്കുന്നയാളല്ല. ഇത് ആല്‍ക്കഹോള്‍ ഹാന്റില്‍ ചെയ്യാന്‍ പറ്റാതെ പോയതാണ്. മദ്യപിച്ചു. ഫോണില്‍ സംസാരിച്ചു. ശേഷം ഉറങ്ങിപ്പോയി.”

”കതക് തുറക്കാതെയായപ്പോള്‍ ഞങ്ങള്‍ ഭയന്നു. ഇതിനെല്ലാം ശേഷം പിന്നീട് പുള്ളി മാപ്പ് പറഞ്ഞ് വന്നു. അടുത്ത സിനിമയില്‍ നിന്നും മാറ്റരുത് എന്നൊക്കെ പറഞ്ഞു. ആ സംഭവത്തോടെ പുള്ളി മദ്യപാനം നിര്‍ത്തി” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് ബാബു പറഞ്ഞത്. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും നടന്‍ സംസാരിക്കുന്നുണ്ട്.

”നിയമവിരുദ്ധമായ എന്തും തെറ്റാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന പ്രശ്‌നം സിന്തറ്റിക്ക് ഡ്രഗ്‌സിന്റെ കടന്നുകയറ്റമാണ്. കേരളത്തില്‍ ഉള്ളതുപോലെ സിന്തറ്റിക്ക് ഡ്രഗ്‌സിന്റെ ഉപയോഗം മറ്റ് എവിടെയും വ്യാപകമായി ഇല്ലാത്തതിന് കാരണം അവിടെ നിരവധി മദ്യഷോപ്പുകള്‍ ഉണ്ടെന്നതാണ്.”

”നമ്മള്‍ ബിവറേജിന് മുന്നില്‍ ക്യു നില്‍ക്കുന്നത് കാണുന്നത് ഫോറിനേഴ്‌സിന് പോലും അത്ഭുതമാണ്. ഇത്രയും മദ്യപാനികള്‍ കേരളത്തിലുണ്ടോ എന്നാണ് അവരുടെ ചോദ്യം. ഒന്നുകില്‍ മദ്യം വില്‍ക്കുന്നത് പൂര്‍ണമായും നിര്‍ത്തി നിയമവിരുദ്ധമാണെന്ന് പറയണം. അല്ലെങ്കില്‍ കൂടുതലായി തുറന്ന് കൊടുക്കണം. അല്ലാത്തപക്ഷം ഇത്തരം ലഹരി ഉപയോഗം വര്‍ധിക്കും.”

”സംവിധായകന്റെയും ഗായകന്റെയും കയ്യില്‍ നിന്നും ലഹരി പിടിച്ചുവെന്നത് ആഘോഷിക്കുന്നത് റിയാലിറ്റിയില്‍ നിന്നും മാറി ആളുകളുടെ കണ്ണില്‍ പൊടിയിടുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവരുടെ പ്രവൃത്തി ശരിയാണെന്നല്ല ഞാന്‍ പറയുന്നത്. ഒരു ഗ്രാം കഞ്ചാവിന് പിറകെ പോകാതെ യുവ തലമുറയെ നശിപ്പിക്കുന്ന സിന്തറ്റിക്ക് ഡ്രഗ് സംസ്ഥാനത്ത് എത്തുന്ന റൂട്ട് ബ്രേക്ക് ചെയ്യുക” എന്നാണ് വിജയ് ബാബു പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി