നാല് യൂട്യൂബ് ചാനലുകളില്‍ നെഗറ്റീവ് റിവ്യൂസുമായി ഒരേ വ്യക്തി, ഇത്തരം ഇത്തിള്‍ക്കണ്ണികളെ തിരിച്ചറിയുക: വിജയ് ബാബു

യൂട്യൂബ് ചാനലുകളിലൂടെ വ്യാജ റിവ്യൂ പറഞ്ഞ് സിനിമയെ തകര്‍ക്കുന്നവര്‍ക്കെതിരെ നിര്‍മ്മാതാവ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തെ വിമര്‍ശിച്ചു കൊണ്ടുള്ള വീഡിയോകള്‍ പങ്കുവച്ചു കൊണ്ടാണ് വിജയ് ബാബു പ്രതികരിച്ചിരിക്കുന്നത്.

നാല് യുട്യൂബ് ചാനലുകളില്‍ ഈ ചിത്രത്തെ കുറിച്ച് വ്യത്യസ്തങ്ങളായ നെഗറ്റീവ് അഭിപ്രായങ്ങള്‍ പറഞ്ഞ ഒരു വ്യക്തിയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഈ വ്യക്തിയുടെ പേര് പറഞ്ഞ് ഇയാളെ പ്രശസ്തനാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.

വിജയ് ബാബുവിന്റെ കുറിപ്പ്:

സിനിമയുടെ… ”നോക്കുകൂലിക്കാര്‍”…
എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെ കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങള്‍ പറയുന്ന പൊസിറ്റീവുകളില്‍ നിന്നാണ് ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളാറ്. നെഗറ്റീവുകളില്‍ നിന്ന് പഠിക്കാറുമുണ്ട്.

ഏത് മാധ്യമത്തില്‍ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ സ്വീകരിക്കാറുണ്ട്. പക്ഷേ ചുവടെ കാണുന്നത് പോലെയുള്ള ചില പ്രത്യേക വ്യക്തികള്‍ അതില്‍ നിന്ന് വ്യത്യസ്തരാണ്. നോക്കുകൂലിക്കാരന്‍ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഇദ്ദേഹം. 15 മിനിറ്റുകള്‍ക്കുള്ളില്‍ നാല് യുട്യൂബ് ചാനലുകളില്‍ തന്റെ റിവ്യൂസുമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു, അതും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം അവസാനിക്കുന്നതിനു മുമ്പേ.

നാല് ചാനലുകളില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍! ഒരു യുക്തിയുമില്ലാതെ. ഇത് പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ചിത്രത്തിന്റെ ഇനിഷ്യല്‍ പ്രദര്‍ശനം അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. സഹപ്രവര്‍ത്തകരേ, ഇത്തരം ഇത്തിള്‍ക്കണ്ണികളെ കരുതിയിരിക്കുക. ദൈവം അദ്ദേഹത്തെയും അനുഗ്രഹിക്കട്ടെ.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്